പശ്ചിമഘട്ടത്തിലെ അത്യപൂർവ്വമായ ഒരിനം തവളയാണ് ചോലക്കറുമ്പി.
ദേഹത്ത് നക്ഷത്രങ്ങൾപോലെ മനോഹരമായ പുള്ളികൾ ഉള്ളതിനാൽ ഇവയെ ഗ്യാലക്സി ഫ്രോഗ് എന്നും വിളിക്കുന്നു.
സൂക്ഷ്മ ആവാസ വ്യവസ്ഥയിൽ വസിക്കുന്നതിനാൽ ഇവയെ കണ്ടെത്തുക വളരെ പ്രയാസമാണ്.
നമലയിലെ നിത്യഹരിത വനങ്ങളിലെ ജീർണിച്ച മരങ്ങളുടെ അടിയിലാണ് ഇവയെ ആദ്യമായി കണ്ടെത്തിയത്.
ടാൻസാനിയയിൽ കാണുന്ന അമാനി, ബനാന എന്നീ ഇനം തവളകളുമായി ഇവയ്ക്ക് ബന്ധമുള്ളതായി പഠനങ്ങൾ പറയുന്നു.
ചെവിക്കല്ല് ഇല്ലെന്നുള്ളത് ഇവയുടെ പ്രത്യേകതയാണ്.