പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന തവള വർഗമാണ് പൂച്ചത്തവള
കല്ലുകൾ നിറഞ്ഞ അരുവികളിലാണ് കാണപ്പെടുന്നത്.മൂന്നാറിലെ മിക്ക അരുവികളിൽ നിന്നും പൂച്ചകളുടെ ശബ്ദം കേൾക്കാം.
നിക്റ്റിബട്രാക്റ്റസ് ജീനസിൽ പെട്ട 12 സ്പീഷിസുകളിൽ ഒരിനമാണിത്.
ഒരിഞ്ചു വലുപ്പം മാത്രമുള്ള ഇത്തിരികുഞ്ഞൻ തവളകളാണ് ആനമുടി ഇലത്തവള.
ചെറുപ്രാണികളാണ് ഇവയുടെ ഭക്ഷണം. 15 ഗ്രാമിൽ താഴെ തൂക്കമുള്ള ആനമുടി ഇലത്തവളകളെ അപൂർവമായി മാത്രമേ കാണാൻ കഴിയൂ
ഔദ്യോഗിക കണക്കുകൾ പ്രകാരം ഇരവികുളം, മീശപ്പുലിമല എന്നിവിടങ്ങളിലായി 300ൽ താഴെ മാത്രമാണ് ഇവയുടെ എണ്ണം.