മെലിഞ്ഞ ശരീരവും നീളമേറിയ കാലുകളും ഇവയുടെ പ്രത്യേകതയാണ്. തവളയുടെ പാദം താറാവിന്റേതുപോലെയാണ്.
പെൺ തവളകൾക്ക് 7 മുതൽ 8 സെന്റീമീറ്റർ വരെ നീളമുണ്ട്. മറ്റു തവളകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് വലുതാണ്.
ഇലകളിലാണ് ഇവ മിക്കവാറും മുട്ടയിടുന്നത്. ഇതിനായി ജലാശയത്തിനു സമീപം പത പോലെയുള്ള കൂട് നിർമിക്കും.
പെൺതവള ഒരു ദ്രാവകം പുറപ്പെടുവിക്കുകയും അതു കാൽവച്ച് പതപ്പിച്ച ശേഷം അതിലേക്ക് മുട്ടയിടുകയുമാണ് ചെയ്യുന്നത്.