ഒറ്റ നോട്ടത്തില്‍ ഊതി വീര്‍പ്പിച്ചൊരു ബലൂൺ പോലെ തോന്നുന്ന ഒരു തവള വർഗമാണ് പാതാളത്തവള.
പന്നിമൂക്കൻ തവള, മാവേലിത്തവള, മഹാബലിത്തവള, കുറവൻ എന്നും ഇവ അറിയപ്പെടുന്നു.
ഭൂമിക്കടിയിൽ കഴിയുന്ന പാതാളത്തവളകൾ പ്രജനനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം പുറത്തുവരും.