30 വർഷത്തിനിടെ മുക്കാൽഭാഗം വരണ്ടു ഭൂമി

6f87i6nmgm2g1c2j55tsc9m434-list 6a21at169aahsm4vrilqnin2h4 59se0l1opqs3u0q3f9hr2ebfj6-list

ഭൂമിയുടെ മൊത്തം കരഭാഗത്തിന്റെ 77 ശതമാനത്തിലധികം 2020 വരെയുള്ള മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ വരണ്ടെന്ന് യുഎൻ റിപ്പോർട്ട്.

വരണ്ടപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ എണ്ണം ഇക്കാലയളവിൽ 230 കോടിയായി; ഇരട്ടി വർധന.

2100 ആകുമ്പോഴേക്കും ഈ ജനസംഖ്യ 500 കോടിയാകും. വരണ്ട ഭൂമിയിലെ താമസക്കാരിൽ പകുതിയിലേറെയും ഏഷ്യയിലും ആഫ്രിക്കയിലും

ആളുകൾ തിങ്ങിപ്പാർക്കുന്ന വരണ്ട സ്ഥലങ്ങളുള്ളത് യുഎസ്, ഈജിപ്ത്, പാക്കിസ്ഥാൻ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിൽ

യൂറോപ്പിന്റെ ഭൂരിഭാഗവും, പടിഞ്ഞാറൻ യുഎസ്, ബ്രസീൽ, ഏഷ്യ, മധ്യ ആഫ്രിക്ക എന്നിവയുടെ ഭാഗങ്ങളിൽ വരൾച്ച കൂടുന്നു.

തെക്കൻ സുഡാൻ, ‌ടാൻസനി യ എന്നീ രാജ്യങ്ങളിലാണ് മൊത്തം വിസ്തീർണമനുസരിച്ച് ഏറ്റവും കൂടുതൽ ശതമാനം ഭൂമി വരളുന്നത് , ചൈനയിലാണ് ഏറ്റവും കൂടുതൽ വിസ്തീർണത്തിൽ കര വരണ്ടുപോകുന്നത്.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article