മധ്യ സൈബീരിയൻ ഭാഗത്തുള്ള ഒരു ഊർജസ്വലനായ ജീവിയാണ് തുറുച്ചാൻ പൈക്ക.
മുയലുകളോട് വളരെ അടുപ്പം പുലർത്തുന്നു.
എപ്പോഴും ഊർജസ്വലരായി ഓരോ കളികളിൽ ഏർപ്പെടാനാണ് പൈക്കയ്ക്ക് ഇഷ്ടം.
പാറകളിൽ താമസിക്കുന്ന ഇവർ 20 സെന്റിമീറ്റർ വരെ വളരും.
ഇടതൂർന്ന ഇരുണ്ട നിറമുള്ള രോമക്കുപ്പായം ഇവയ്ക്കുണ്ട്. കരുത്തുറ്റ പിൻകാലുകളുണ്ട്.