ഡിസംബർ മാസത്തിൽ തൂവെള്ള നിറത്തിൽ മഞ്ഞുവീഴുന്നത് അമേരിക്കയിൽ പുതുമയല്ല. എന്നാൽ ഇത്തവണ
യുഎസിൽ മൈനിലെ നിവാസികൾ സാക്ഷ്യം വഹിച്ചത് തവിട്ട് നിറത്തിലുള്ള മഞ്ഞാണ്.
ഈ കൗതുക കാഴ്ച പ്രകൃതിയിലെ സാധാരണ മാറ്റം കൊണ്ട് ഉണ്ടായതല്ല.
ഒരു പേപ്പർ ഫാക്ടറിയിലെ തകരാർ ആണ് തവിട്ട് മഞ്ഞുവീഴ്ചയ്ക്ക് പിന്നിൽ.
കടലാസ് നിർമാണത്തിനായി ഉപയോഗിക്കുന്ന കറുത്ത ദ്രാവകം ഫാക്ടറിയിൽ നിന്നും പുറത്തുവരികയായിരുന്നു.
പിഎച്ച് ലെവൽ 10 മഞ്ഞിൽ കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ മുന്നറിയിപ്പ് നൽകി
മഞ്ഞിൽ സ്പർശിക്കാനോ കൗതുകംകൊണ്ട് കഴിക്കാനോ പാടില്ലെന്ന് അധികൃതർ പറഞ്ഞു.