മനുഷ്യരുടെ തലച്ചോറിലും മൈക്രോപ്ലാസ്റ്റിക്
ഒരു പ്ലാസ്റ്റിക് സ്പൂണിന്റേതിനു തുല്യമായ ഭാരത്തിലാണു തലച്ചോറിൽ മൈക്രോപ്ലാസ്റ്റിക് ഉള്ളത്
ന്യൂ മെക്സിക്കോ സർവകലാശാലയിലെ ഗവേഷകരുടേതാണു പഠനം. നേച്ചർ മെഡിസിൻ എന്ന ശാസ്ത്രജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.
2022ൽ മനുഷ്യരക്തത്തിൽ ആദ്യമായി മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയത് വലിയ ഞെട്ടലിനിടയാക്കിയിരുന്നു.
ശരീരത്തിലെമ്പാടും മൈക്രോപ്ലാസ്റ്റിക് തരികൾക്ക് സഞ്ചരിക്കാമെന്നും അവയവങ്ങളിൽ അടിഞ്ഞുകൂടാമെന്നും ഗവേഷകർ പറയുന്നു.