എസ്‌യുവികളിലെ അഴകളവുകളില്‍ പൊതുവില്‍ വലുപ്പം കൂടുതലുള്ള വാഹനമാണ് കിക്ക്‌സ്.
ഇന്തോനീഷ്യന്‍ വിപണിയില്‍ വില്‍ക്കുന്ന മിറ്റ്‌സുബിഷി എക്‌സ്‌ഫോഴ്‌സ് എസ്‌യുവിയുമായി സാമ്യതകളുണ്ട് കിക്ക്‌സിന്
ഡിസൈനിലും മറ്റും വ്യത്യാസങ്ങളില്ലെങ്കിലും നിലവില്‍ രണ്ട് പ്ലാറ്റ്‌ഫോമുകളിലാണ് കിക്ക്‌സ് എസ്‌യുവി പുറത്തിറങ്ങുന്നത്
പുതിയ കിക്ക്‌സ് എസ്‌യുവി രാജ്യാന്തര തലത്തില്‍ ഒരു പ്ലാറ്റ്‌ഫോമിലാണ് പുറത്തിറങ്ങുന്നതെന്ന സവിശേഷതയുമുണ്ട്
ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവും റൈറ്റ് ഹാന്‍ഡ് ഡ്രൈവും ഉള്ള മോഡലുകള്‍ രണ്ടാം തലമുറ കിക്ക്‌സ് എസ്‌യുവിയിലുണ്ടാവും
വടക്കേ അമേരിക്കന്‍ വിപണിയില്‍ എന്‍ട്രി ലെവല്‍ എസ്‌യുവിയായാണ് കിക്ക്‌സിനെ നിസാന്‍ അവതരിപ്പിക്കുക