ഥാര്‍ പോലെയല്ല ഥാര്‍ റോക്‌സ്

6f87i6nmgm2g1c2j55tsc9m434-list s84g9d9vdv77t786e9d6eeqjs 3m9ljtuts65014c3qba39pv25f-list

പുറംമോടിയില്‍ ഫ്രണ്ട് ഗ്രില്‍ മുതല്‍ തന്നെ മാറ്റങ്ങള്‍ തുടങ്ങുന്നു. ആറായി തരം തിരിച്ചിരിക്കുന്ന ഗ്രില്ലാണ് 5 ഡോര്‍ ഥാറിലുള്ളത്.

3 ഡോര്‍ ഥാറില്‍ ഇത് ഏഴാക്കിയാണ് തിരിച്ചിരുന്നത്. ഹെഡ്‌ലാംപ് സി രൂപത്തില്‍ തന്നെയാണ് വരുന്നത്. എല്‍ഇഡി പ്രൊജക്ടറും സി രൂപത്തിലുള്ള ഡിആര്‍എല്ലും വരുന്നു.

വീതിയേറിയ മുന്നിലെ ബംപര്‍ 5 ഡോര്‍ ഥാറിനെ 3 ഡോര്‍ ഥാറില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നുണ്ട്.

19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് റോക്‌സിന്റെ ഉയര്‍ന്ന വകഭേദങ്ങള്‍ക്ക്. മിഡ് വേരിയന്റുകളില്‍ 18 ഇഞ്ച് അലോയ് വീലുകള്‍. 3 ഡോര്‍ ഥാറിന്റേതിനു സമാനമാണ് മുന്നിലെ ഡോറുകള്‍.

പിന്‍ ഡോറുകളിലെ ഹാന്‍ഡില്‍ മുകളിലേക്കു കയറ്റിയിരിക്കുന്നു. ഇവി കണ്‍സെപ്റ്റിലേതു പോലെ പിന്നിലെ ക്വാര്‍ട്ടര്‍ ഗ്ലാസ് ത്രികോണാകൃതിയിലാണ് നല്‍കിയത്.

കറുപ്പ് റൂഫുള്ള ഡ്യുവല്‍ ടോണ്‍ പെയിന്റാണ് ഭൂരിഭാഗം വകഭേദങ്ങള്‍ക്കും. പിന്നില്‍ ഒറ്റനോട്ടത്തില്‍ 3 ഡോര്‍ ഥാറിനോട് സാദൃശ്യമുണ്ടെങ്കിലും ടെയില്‍ ലാംപിലും സി രൂപത്തിലുള്ള എല്‍ഇഡിയിലും ടെയില്‍ ഗേറ്റ് ഡിസൈനിലും മാറ്റങ്ങള്‍ കാണാനാവും. റിയര്‍ വൈപ്പറും വാഷറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൂട്ട് സ്‌പേസിലും വര്‍ധനവുണ്ട്.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article