70 കിലോവാട്ട് ചാർജറുകളിൽ പ്രവർത്തിക്കുന്നതിനാൽ 40 മിനുറ്റുകൊണ്ട് ഡി സി ഫാസ്റ്റ് ചാർജറിൽ നിന്നു 80 ശതമാനം ചാർജിലെത്തും.
വാഹനത്തിനൊപ്പമെത്തുന്ന 7.2 കിലോ വാട്ട് എ സി ചാർജർ പൂജ്യത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് 8 മണിക്കൂറിൽ ചാർജാകും.
രണ്ടു ബാറ്ററി പാക്കുകൾ. 45, 55 കിലോവാട്ട്. ആദ്യത്തേതിന് 150 ബി എച്ച് പി, 502 കി.മീ റേഞ്ച്, രണ്ടാമത്തേതിന് 167 ബി എച്ച് പി, 585 കി.മീ റേഞ്ച്. ഇതു രണ്ടും മൈലേജ് സർട്ടിഫൈ ചെയ്യുന്ന എം ഐ ഡി സിയുടെ സാക്ഷ്യപ്പെടുത്തൽ.
യഥാർത്ഥ റോഡ്പരിസ്ഥിതിയിൽ ടെസ്റ്റ് ഡ്രൈവ് ചെയ്ത 55 കിലോവാട്ട് മോഡൽ ഇക്കോ മോഡിൽ ഏകദേശം 400 കി.മീ നൽകി.
ഏറ്റവും മോശം അവസ്ഥകളിലും സ്പോർട്ടി മോഡ് ഡ്രൈവിങ്ങിലും 360 കി.മീ പ്രതീക്ഷിക്കാം. റേഞ്ചിനെക്കുറിച്ചോർത്ത് ആശങ്കയ്ക്കു വകയില്ല.
ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് പ്ലസ് എസ്, എംപവേഡ് പ്ലസ്, എംപവേഡ് പ്ലസ് എ എന്നിങ്ങനെയുള്ള മോഡലുകളിലാണ് എത്തുന്നത്.
45 കിലോവാട്ട് ബാറ്ററി പാക്ക് മോഡലിൽ ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് പ്ലസ് എസ് എന്നീ വേരിയന്റുകൾ. ക്രിയേറ്റീവിന് 17.49 ലക്ഷം രൂപയും
അക്കംപ്ലിഷ്ഡിന് 18.49 ലക്ഷം രൂപയും അക്കംപ്ലിഷ്ഡ് പ്ലസ് എസിന് 19.29 ലക്ഷം രൂപയും. 55 കിലോവാട്ട് മോഡലിന് അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് പ്ലസ് എസ്, എംപവേഡ് പ്ലസ്, എംപവേഡ് പ്ലസ് എ എന്നീ മോഡലുകൾ.
അക്കംപ്ലിഷ്ഡിന് 19.25 ലക്ഷം രൂപയും, അക്കംപ്ലിഷ്ഡ് പ്ലസ് എസിന് 19.99 ലക്ഷം രൂപയും എംപവേഡ് പ്ലസിന് 21.25 ലക്ഷം രൂപയും ഉയർന്ന മോഡലായ എംപവേഡ് പ്ലസ് എയ്ക്ക് 21.99 ലക്ഷം രൂപയുമാണ് വില