പെട്രോൾ കാറിന്റെ വിലയിൽ ഒരു ഇലക്ട്രിക് കാർ, ലൈഫ് ടൈം ബാറ്ററി വാറന്റിയോടു കൂടിയാണ് എംജി വിൻഡ്സർ ഇവി അവതരിപ്പിച്ചിരിക്കുന്നത്.
റേഞ്ച് 331 കിലോമീറ്റർ, വില 9.99 ലക്ഷം രൂപ മുതലാണ്. റെന്റൽ സ്കീമിൽ ബാറ്ററി എന്ന പുതിയ സ്കീമാണ് അവതരിപ്പിച്ചിരിക്കുന്നത്(Battery-as-a-Service ). മൂന്നര രൂപ വീതം ഓടുന്ന ഓരോ കിലോമീറ്ററിനും ബാറ്ററിറന്റായി നൽകുന്ന സ്കീമാണിത്.
ജെഎസ്ഡബ്ല്യു എംജി. ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിളായ (സിയുവി) എംജി വിന്‍ഡ്സറില്‍ എയ്റോഗ്ലൈഡ് ഡിസൈനിലാണ് പുറത്തിറക്കുന്നത്.
ഏറ്റവും പുതിയ എയ്റോഡൈനാമിക്സിൽ മികച്ച ഡ്രൈവിങ് അനുഭവവും ബിസിനസ് ക്ലാസ് യാത്ര അനുഭവവുമായിരിക്കും വാഹനം നൽകുന്നത് എന്നാണ് എംജി പറയുന്നത്.
യുകെയിലെ വിന്‍ഡ്‌സര്‍ കാസിലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ വാഹനത്തിന്റെ പേര്. ഇന്ത്യന്‍ വിപണിയില്‍ ZS EVക്കും കോമറ്റ് ഇവിക്കും ശേഷം ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ പുറത്തിറക്കിയ മൂന്നാമത്തെ വൈദ്യുത കാറാണിത്.
ചൈനീസ് വൈദ്യുത കാര്‍ നിര്‍മാതാക്കളായ വൂളിങിന്റെ ക്ലൗഡ് ഇവിയെ അടിസ്ഥാനമാക്കിയാണ് വിൻഡ്സറിന്റെ രൂപ കൽപന.