ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവി കൂപ്പെയായി കർവ് അവതരിച്ചിട്ട് ഒരു മാസത്തിലധികമായി. ഇലക്ട്രിക്കായായിരുന്നു ജനനമെങ്കിൽ ഇപ്പോഴിതാ പെട്രോളും ഡീസലും എത്തുന്നു. എസ്‌യുവി എന്ന സ്പോർട്സ് യൂട്ടിലിറ്റി വാഹനം എന്താണെന്ന് നമുക്കറിയാം. എന്നാൽ കൂപ്പെ അത്ര പരിചിതമല്ല.
വളരെ വിലപ്പിടിപ്പുള്ള ചില ബി എം ഡബ്ല്യു, മെർക്ക് മോഡലുകൾ പിൻഭാഗം ഒഴുകി താഴേക്കു പോകുന്നതു പോലെയുള്ള കൂപ്പെ മോഡലുകൾ ഇറക്കിയിട്ടുണ്ട്. എന്നാൽ സാധാരണക്കാരന്റെ കീശയിലൊതുങ്ങുന്ന കൂപ്പെകൾ ഉണ്ടായിട്ടില്ല. കർവ് ഈ കുറവ് പരിഹരിക്കുകയാണ്.
ശരാശരി ഇന്ത്യക്കാരന്റെ ബലഹീനതയായ എസ്‌യുവിയിൽ കൂപ്പെ സ്റ്റൈലിങ് കൂടി കൊണ്ടുവരാൻ ടാറ്റ നടത്തിയ ശ്രമം വിഫലമല്ലെന്ന് കർവ് കണ്ടാൽ പിടികിട്ടും. കഴിഞ്ഞകൊല്ലം ഓട്ടോ എക്സ്പോ ഫ്ലോറിൽ കണ്ട അതേ കൺസപ്റ്റ് വാഹനം കാര്യമായ മാറ്റമൊന്നുമില്ലാതെ നിരത്തിലിറങ്ങിയിരിക്കുന്നു.
ബോഡിയിലേക്കു ചേർന്നു പോകുന്ന ഡോർ ഹാൻഡിലുകളും എയ്റോ ഇൻസേർട്ടുകളുള്ള 18 ഇഞ്ച് അലോയ് കളും വ്യത്യസ്തമായ എയർ ഡാമുകളുള്ള മുൻഭാഗവും പുതുമയായ കൂപെ പിൻവശവും ചേർന്ന് കർവിനെ വ്യത്യസ്തമാക്കുന്നു.
പിയാനോ ഗ്ലോസി ഫിനിഷുള്ള വീൽ ആർച്ചുകളും വശങ്ങളിലെ ക്ലാഡിങ്ങും സുന്ദരം. എയ്റോ ഡൈനാമിക് ഡോർ ഹാൻഡിലുകളെപ്പറ്റിയൊരു ദോഷം പറയാനുണ്ട്. പലപ്പോഴും രണ്ടു കൈകൊണ്ടു ശ്രമിച്ചാലേ ഡോർ തുറക്കൂ. ശീലക്കുറവാണെന്നു കരുതാം. 4310 മി മി നീളം, 1810 മി മി ഉയരം, 1637 മി മി വീതി, 2560 മി മി വീൽബേസ്. കർവ് നെക്സോണിനെക്കാൾ വലുതാണ്, എം ജി സി എസ് ഇവിക്കു തുല്യവുമാണ്.
12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ്സിസ്റ്റം, 9 ജെബിഎൽ തിയെറ്റർ സ്പീക്കേഴ്സ്. ആംബിയന്റ് ലൈറ്റിങ്,360 ക്യാമറ, വയർലെസ് ചാജർ, ഓട്ടോ ഹെഡ് ലാംപ്, വൈപ്പർ. ജെസ്റ്റർ നിയന്ത്രിത ഡിക്കി ഡോർ. എല്ലാ സംവിധാനങ്ങളും ഡ്രൈവറുടെ ശബ്ദനിയന്ത്രണത്തിൽ പ്രവർത്തിക്കും.
രണ്ടു പെട്രോള്‍ എൻജിനുകളും ഒരു ഡീസൽ മോഡലുമുണ്ട്. 88.2 കിലോവാട്ട് കരുത്തും 170 എൻഎം ടോർക്കുമുള്ള 1.2 ലീറ്റർ 3 സിലിണ്ടർ ടർബൊ പെട്രോൾ റെവോട്രോൺ എൻജിൻ, 91.9 കിലോവാട്ട് കരുത്തും 225 എൻഎം ടോർക്കുമുള്ള 1.2 ലീറ്റർ ടർബൊ പെട്രോൾ ഹൈപെരിയോൺ എൻജൻ, 86.7 കിലോവാട്ട് കരുത്തുള്ള 1.5 ലീറ്റർ ക്രയോജെറ്റ് ഡീസൽ എൻജിൻ എന്നിങ്ങനെ മൂന്ന് എൻജിനുകൾ.
അഞ്ച് സ്പീഡ് മാനുവൽ, ഡിസിഎ ഓട്ടമാറ്റിക് ഗിയർബോക്സുകൾ. ഡീസൽ, പെട്രോൾ ഹൈപെരിയോൺ എൻജിനുകൾ അസാമാന്യ ഡ്രൈവബിലിറ്റി തരും. ഒന്നിനൊന്ന് മെച്ചം. റെവ്ട്രോണിൽ അധിഷ്ഠിതമെങ്കിലും അടിമുടി പുതുമയായ ഹൈപെരിയോൺ കരുത്തനാണ് ശാന്തനാണ്. ഒച്ചയും ബഹളവുമൊന്നുമില്ലാതെ പായുന്ന പുലി