വലിപ്പത്തിലുള്ള മാറ്റം തന്നെയാണ് പുതു തലമുറ ഡസ്റ്ററിലെ പ്രധാന മാറ്റം.
4,750 എംഎം നീളം, 1,810എംഎം വീതി, 1,710എംഎം ഉയരം എന്നിങ്ങനെയാണ് പുതു ഡസ്റ്ററിന്റെ വലിപ്പം.
നീളത്തില്‍ മാത്രം 230എംഎം കൂടുതല്‍. വീല്‍ബേസാണെങ്കില്‍ 43എംഎം വര്‍ധിച്ച് 2,700 എംഎമ്മിലേക്കെത്തിയിരിക്കുന്നു.
തിളങ്ങുന്ന കറുപ്പു നിറത്തിലുള്ള ഗ്രില്‍, Y രൂപത്തിലുള്ള ലൈറ്റുകള്‍, ഓഫ്‌റോഡിങ്ങിനു പറ്റിയ 220എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് ഒറ്റനോട്ടത്തില്‍ ശ്രദ്ധിക്കപ്പെടുക.
വശങ്ങളില്‍ കട്ടിയേറിയ ക്ലാഡിങും സ്‌പോര്‍ട്ടി അലോയ് വീലും ബ്ലാക്ക്ഡ് ഔട്ട് പില്ലേഴ്‌സും റൂഫ് റെയിലുകളും നല്‍കിയിരിക്കുന്നു.
വകഭേദങ്ങള്‍ക്കനുസരിച്ച് വീല്‍ സൈസില്‍(17-19 ഇഞ്ച്) മാറ്റം വരും. മുന്നിലേയും പിന്നിലേയും ബംപറുകളുടെ രൂപത്തില്‍ മാറ്റമുണ്ട്.
പിന്നിലെ ഡോര്‍ ഹാന്‍ഡിലുകള്‍ സി പില്ലറിലേക്ക് കയറ്റിയിട്ടുണ്ട്. പിന്നിലും Y രൂപത്തിലുള്ള ടെയില്‍ ലാംപുകളാണ് നല്‍കിയിട്ടുള്ളത്.