ബിഎപിഎസ് ഹിന്ദു മന്ദിർ സന്ദർശിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്

6f87i6nmgm2g1c2j55tsc9m434-list 47lrom2a9v2kj1tdf6ofq2gktr 11g2cu51vm3tt08qvmt46enpob-list

ഷെയ്ഖ് സായിദ് വലിയ പള്ളിയും താരം സന്ദർശിച്ചു.

യുഎഇ ഗോൾഡൻ വീസ ഏറ്റുവാങ്ങുന്നതിനാണ് താരം അബുദാബിയിലെത്തിയത്.

അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം മുഹമ്മദ് ഖലീഫ അൽ മുബാറക് ആണ് താരത്തിന് വീസ കൈമാറിയത്.

ഗോൾഡൻ വീസ ലഭിച്ചതിൽ താരം സന്തോഷം പ്രകടിപ്പിച്ചു.

അബുദാബി സർക്കാരിനും നടപടിക്രമങ്ങൾ സുഗമമാക്കിയ സുഹൃത്ത് എം.എ. യൂസഫലിക്കും രജനികാന്ത് നന്ദി അറിയിച്ചു.

താരം അടുത്തിടെ യൂസഫലിക്കൊപ്പം റോൾസ് റോയ്‌സിൽ അബുദാബിയിലൂടെ സഞ്ചരിക്കുന്ന വിഡിയോ വൈറലായിരുന്നു