പ്രഖ്യാപിക്കുമ്പോള്‍ തന്നെ വിറ്റഴിയുകയാണ് ദുബായിലെ വമ്പന്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍.
യുഎഇയില്‍ പ്രത്യേകിച്ചും ദുബായില്‍ നിക്ഷേപിക്കാന്‍ താല്‍പര്യപ്പെടുന്നവരുടെ എണ്ണം വർധിച്ചു.
മറ്റ് ആഗോള നഗരങ്ങളെ അപേക്ഷിച്ച് ദുബായിലെ സ്ഥലത്തിന് വില കുറവാണെന്നുളളതാണ് പ്രധാന ആകർഷണം.
ഗോള്‍ഡന്‍ വീസ പദ്ധതിയാണ് രാജ്യത്തേക്ക് പലരും ആകർഷണീയരാകുന്നതിൽ മുഖ്യ പങ്ക്.
1.2 ബില്ല്യൻ ദിർഹം വില വരുന്ന 600 യൂണിറ്റുകള്‍ മണിക്കൂറുകള്‍ കൊണ്ടാണ് വിറ്റുപോയത്.
ദുബായില്‍ ഏറ്റവും കൂടുതല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട് നടന്ന മേഖല ജുമൈറ വില്ലേജ് സർക്കിളാണ്.
ആയിരത്തോളം യൂണിറ്റുകളാണ് ജുമൈറ വില്ലേജ് സർക്കിളിൽ മാത്രം വിറ്റുപോയത്