വർക്ക് വീസയിൽ ന്യൂസീലൻഡിൽ എത്തുന്നവരിൽ ചിലർ യഥാർഥ ജോബ് ഓഫറിൽ ആയിരിക്കില്ല എത്തുന്നത്.
ഇങ്ങനെ ചൂഷണത്തിന് ഇരയാകുന്നവർക്കായി ഇമിഗ്രേഷൻ എക്സ്പ്ലോയിറ്റേഷൻ വീസ നൽകുന്നു.
ഒരു ഓപ്പൺ വർക്ക് വീസയാണിത്.
ഈ വീസ ഉപയോഗിച്ച് ആളുകൾക്ക് ജോലി കണ്ടെത്താം, ആറ് മാസമാണ് വീസയുടെ കാലാവധി.
ഈ കാലവധിയിൽ തൊഴിൽ ലഭിക്കുന്നവർക്ക് അംഗീകൃത തൊഴിൽ വീസയ്ക്കായ് അപേക്ഷിക്കാം.
ആറ് മാസം കൂടി ഓപ്പൺ വർക്ക് വീസ കാലവധി നീട്ടാം.