27 വയസ്സുകാരിയായ എമിലിയ ഡോബ്രെവയാണ് യുഎഇയെ പ്രതിനിധീകരിച്ചത്.
മെക്സിക്കോ സിറ്റിയിലാണ് മത്സരം നടന്നത്.
ദശാബ്ദത്തിലേറെയായി യുഎഇയിലാണ് എമിലിയ താമസിക്കുന്നത്.
ഭർത്താവ് യുഎഇ സ്വദേശിയാണ്.
130 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾക്കൊപ്പമാണ് മത്സരിച്ചത്.
ദേശീയ വേഷവിധാന റൗണ്ടിൽ എമിലിയ അബായ (പർദ്ദ) ധരിച്ചും ശ്രദ്ധേയയായി.