യുഎഇയുടെ പിറവിക്കും തുടർന്നുള്ള വികസനങ്ങൾക്കും സാക്ഷ്യം വഹിച്ച മലയാളിയാണ് എറണാകുളം ഞാറയ്ക്കല്‍ സ്വദേശി വര്‍ഗീസ് പനയ്ക്കൽ.
1969 ഡിസംബര്‍ 31ന് വര്‍ഗീസ് മുംബൈയിൽനിന്ന് ദുബായിലേക്ക് കപ്പൽ കയറി.
ദുബായിൽ നിന്ന് സുഹൃത്ത് ആന്റണി പടമാടനൊപ്പം അബുദാബിയിലേക്ക്.
അബുദാബിയിൽ 3 വര്‍ഷം ഫാർമസിസ്റ്റായി ജോലി.
അൽനസർ എന്ന പേരിൽ സ്വന്തമായൊരു ഫാര്‍മസി. ഇതേ പേരില്‍ തന്നെ ജ്വല്ലറി ശൃംഖലകളും ക്ലിനിക്കും തുടങ്ങി.
ഭാര്യ ജാനെറ്റ് ജീവിതത്തിലും ബിസിനസിലും താങ്ങും തണലുമായുണ്ട്.