സഹോദരങ്ങളായ അലിയും സെയ്താലിക്കുട്ടിയും യൂസഫും ചേർന്ന് സ്പോൺസറുടെ വിശാലമായ ഭൂമിയിലാണ് നൂറുമേനി വിളയിക്കുന്നത്.
സ്വന്തമായി തയാറാക്കുന്ന ജൈവ വളവും കീടനാശിനികളുമാണ് ഉപയോഗിക്കുന്നത്.
ബന്ധുക്കളായ നൗഫൽ കുറ്റൂരും നാസറും അബ്ദുല്ലക്കുട്ടിയുമാണ് കൃഷിയിലെ സഹായികൾ.
കഴിഞ്ഞ നാൽപതു വർഷത്തിലധികമായി ഒരേ സ്പോൺസറുടെ കീഴിലാണ് അലിയും സഹോദരങ്ങളും.
കാലാവസ്ഥക്ക് അനുയോജ്യമായ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.
കൃഷിയിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തുന്നതിനോടാണ് താൽപര്യം.