ലണ്ടനിലെ ഹൈഡ് പാർക്കിൽ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ജോഗിങ് ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായി.
ബംഗാളും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഔദ്യോഗിക സന്ദർശനത്തിനാണ് മമത ലണ്ടനിൽ എത്തിയത്.
ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ മമത ബാനർജി പുഷ്പാർച്ചന നടത്തി.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫിസ്, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും സന്ദർശനം നടത്തി.
ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയും കൂടിക്കാഴ്ച്ച നടത്തി.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ കെല്ലോഗ് കോളജിലെ വിദ്യാർഥികളെയും കണ്ട് സംസാരിച്ചു