വെള്ളപ്പാണ്ട് പകര്‍ച്ച വ്യാധിയാണോ?

6f87i6nmgm2g1c2j55tsc9m434-list mo-health-vitiligo 666ada628fdqluo5bmre0lpv4q 7qeqvab34q6e6iav61pdtdi90o-list

ഹസ്തദാനത്തിലൂടെയോ ആലിംഗനത്തിലൂടെയോ വായുവിലൂടെയോ വെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ പകരുന്ന ഒരു അവസ്ഥയല്ല വെള്ളപ്പാണ്ട്

Image Credit: JelenaBekvalac / Shutterstock.com

ശരീരത്തിന്റെ ഏതു ഭാഗത്തും വെള്ളപ്പാണ്ട് വരാം. സംശയങ്ങളും ഉത്കണ്ഠകളും ഡോക്ടറോട് പങ്കുവയ്ക്കുക.· ഈ അവസ്ഥയെപ്പറ്റി അവബോധം ഉണ്ടാവുകയാണെങ്കില്‍ ഇതിനോടുള്ള വിമുഖത തീര്‍ത്തും ഇല്ലാതാകും

Image Credit: Dean Drobot / Shutterstock.com

വെള്ളപ്പാണ്ടും ആഹാരവുമായി യാതൊരു ബന്ധവും ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിച്ചിട്ടില്ല

Image Credit: Rabizo Anatolii / Shutterstock.com

ജനസംഖ്യയുടെ ഏകദേശം 1% ആള്‍ക്കാരെ വെള്ളപ്പാണ്ട് ബാധിക്കുന്നുണ്ട്. പല ഘടകങ്ങള്‍ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് വെള്ളപ്പാണ്ട്

Image Credit: shurkin_son / Shutterstock.com

പല അസുഖങ്ങള്‍ ശരീരത്തില്‍ വെളുത്ത പാടായി പ്രത്യക്ഷപ്പെടാറുണ്ട്. ഒരു ഡോക്ടറുടെ സഹായത്തോടെ വെള്ളപ്പാണ്ട് സ്ഥിരീകരിക്കുകയും ചികിത്സ നേടുകയും വേണം

Image Credit: muroPhotographer / Shutterstock.com

ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ വെള്ളപ്പാണ്ട് വ്യാപിക്കുന്നത് തടുക്കാനും നിറം വീണ്ടെടുക്കാനും സാധിക്കും. എന്നാലും പുതിയ പാടുകള്‍ പ്രത്യക്ഷപ്പെടാം

Image Credit: Irina Bg / Shutterstock.com