തലേന്ന് രാത്രി ഉലുവ വെള്ളത്തിൽ കുതിർത്തു വച്ച് പിറ്റേന്ന് രാവിലെ ഉപയോഗിക്കും മുൻപ് ചൂടാക്കിയശേഷം ഈ വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ അകറ്റുമെന്ന് ആയുർവേദം
ദഹനത്തിനു സഹായിക്കുന്ന അന്റാസിഡുകളുടെ ഉറവിടമാണ് ഉലുവ. ഉലുവ കുതിർത്ത വെള്ളം ഇളംചൂടോടു കൂടി കുടിക്കുന്നത് അസിഡിറ്റി, വയറിനു കനം ഇവയെല്ലാം അകറ്റും
ഉലുവയിലെ ഫ്ലേവനോയ്‍ഡുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു
മാസമുറ സമയത്തെ വേദന അകറ്റാൻ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഉലുവ സഹായിക്കും. ഉലുവയിലെ ആൽക്കലോയ്ഡുകളുടെ സാന്നിധ്യമാണ് ഇതിനു സഹായിക്കുന്നത്
ഉലുവ ശരീരത്തിലെ ഉപാപചയനിരക്ക് വർധിപ്പിക്കുകയും ശരീരതാപനില ഉയർത്തുകയും ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും
ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ഉലുവ കുതിർത്ത വെള്ളം ഏറെ ഗുണം ചെയ്യും. ആന്റിബാക്ടീരിയൽ, ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഡയോസ്ജെനിൻ എന്ന ഒരു സംയുക്തം മുടി വളർച്ചയ്ക്കും ചർമത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.