പ്രഭാതങ്ങള്‍ ഈ പ്രായത്തിലും ജിം സെഷനുകള്‍ക്കായി ബച്ചന്‍ മാറ്റിവയ്ക്കുന്നു. വര്‍ക്ക്ഔട്ടും പ്രഭാതഭക്ഷണവുമെല്ലാം 10 മണിക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ബച്ചന്‍ ശ്രമിക്കാറുണ്ട്
പ്രഭാതഭക്ഷണത്തിന് ശേഷം ഇടനേരങ്ങളില്‍ ഇളനീര്‍, നെല്ലിക്ക ജ്യൂസ്, ഈന്തപ്പഴം, വാഴപ്പഴം, തുളസി ഇല, ആല്‍മണ്ട് എന്നിവയാണ് അമിതാഭ് ബച്ചന്‍റെ സ്നാക്സുകള്‍. ഈ ആരോഗ്യകരമായ ഭക്ഷണങ്ങളും ഇദ്ദേഹത്തിന്‍റെ ആരോഗ്യത്തിൽ നിര്‍ണായക സംഭാവന നല്‍കുന്നു
വര്‍ക്ക് ഔട്ടിന് പുറമേ ശ്വസന വ്യായാമമായ പ്രാണായാമവും ബച്ചന്‍ മുടക്കാറില്ല. ഇത് ശരീരത്തെ എന്ന പോലെ ബച്ചന്‍റെ മനസ്സിനെയും ചെറുപ്പമാക്കി വയ്ക്കാന്‍ സഹായിക്കുന്നു
20 മിനിറ്റ് തുടര്‍ച്ചയായി ഇരിക്കേണ്ടി വന്നാല്‍ ഇതിന് ശേഷം ഒരു നടപ്പും ബച്ചന് നിര്‍ബന്ധമാണ്. ഇതും ബിഗ് ബിയുടെ സജീവ ജീവിതശൈലിയുടെ രഹസ്യങ്ങളില്‍ ഒന്നാണ്
ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ബച്ചന്‍ വളരെയധികം ശ്രദ്ധിക്കുന്നു. വെള്ളവും മറ്റ് പ്രകൃതിദത്തവും ആരോഗ്യകരവുമായ പാനീയങ്ങളും ഇതിനായി ഇടയ്ക്ക് കുടിച്ച് കൊണ്ടേയിരിക്കും
രാത്രി ഒന്‍പത് മണിക്കൂര്‍ ഉറക്കം ബച്ചന് നിര്‍ബന്ധമാണ്. രാത്രിയില്‍ നേരത്തെ തന്നെ ഉറങ്ങാന്‍ കിടക്കുന്ന ശീലവും ബച്ചനുണ്ട്
കര്‍ശനമായ ഭക്ഷണക്രമം പിന്തുടരുമ്പോഴും ഇടയ്ക്കൊക്കെ ഇതിന് അവധി കൊടുത്ത് സ്ട്രീറ്റ് ഫുഡ് അടക്കം നാവിനെ രസിപ്പിക്കുന്ന ഭക്ഷണവിഭവങ്ങള്‍ ബച്ചന്‍ രുചിയോടെ കഴിക്കാറുണ്ട്