പ്രമേഹം മുതിർന്നവരെ പോലെ തന്നെ കുട്ടികളെയും ബാധിക്കും. ഇൻസുലിൻ ഉൽപാദനം കുറയുന്ന ടൈപ്പ് 1 പ്രമേഹമാണു കുട്ടികളിൽ കൂടുതലായി കാണുന്നത്
മുതിർന്നവരിൽ കാണുന്ന ടൈപ്പ് 2 പ്രമേഹവും കുട്ടികളിൽ കാണുന്നുണ്ട്
ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികളിൽ അമിതവണ്ണം സൂക്ഷിക്കണം. ജനിതകപരമായി പ്രമേഹമുള്ള കുട്ടികളിൽ അമിതവണ്ണം കാരണം അസുഖം നേരത്തേ തന്നെ പ്രകടമാകാം.
ടൈപ്പ് 1 പ്രമേഹമുള്ള കുട്ടിക്ക് ദിവസത്തിൽ 4–5 പ്രാവശ്യം ഇൻസുലിൻ ഇൻജക്‌ഷൻ എടുക്കേണ്ടതുണ്ട്. ഇത്രയേറെ തവണ ഇൻജക്‌ഷൻ എടുക്കുന്നത് കുട്ടികളിലും മാതാപിതാക്കളിലും മാനസിക സംഘർഷമുണ്ടാക്കുന്നു
സ്കൂളുകൾ, അധ്യാപകർ എന്നിവരിൽ നിന്നുള്ള പിന്തുണ കുട്ടികള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്.
കൃത്യമായ ഭക്ഷണരീതി, ദിവസേനയുള്ള വ്യായാമം എന്നിവ ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിച്ചു നിർത്തുന്നതിൽ പ്രധാനപ്പെട്ടതാണ്