ലിംഫോബ്ലാസ്റ്റിക ലിംഫോമ എന്ന കാൻസറാണ് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അവനിയെ ബാധിക്കുന്നത്.
ചെറിയ ചുമയോടു കൂടിയാണ് പ്രാരംഭലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടത്
വിദഗ്ധ പരിശോധനയിൽ കാൻസർ സ്ഥിരീകരിച്ചപ്പോഴും പുഞ്ചിരിച്ചുകൊണ്ട് വീട്ടുകാർക്കും ബന്ധുക്കൾക്കും ധൈര്യം നൽകിയത് അവനിയാണ്
പാട്ട് ഹൃദയത്തിലേറ്റിയ അവനിക്ക് ഉണ്ടായ ഏക സങ്കടം താൻ ഏറെ കാത്തിരുന്ന സംസ്ഥാന കലോൽസവത്തിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നതായിരുന്നു
ചികിത്സയ്ക്കിടയിൽ അനിയത്തിയെ പാട്ടു പഠിപ്പിക്കാനെത്തിയ ഗുരു കിളിമാനൂർ ശിവപ്രസാദിനു കീഴിൽ വീണ്ടും സംഗീത പഠനം തുടർന്നു
എട്ടാം ക്ലാസിൽ നടക്കാതെ പോയ സംസ്ഥാന കലോൽസവ മോഹം ഒൻപതാം ക്ലാസിൽ പൂർത്തീകരിച്ചു, ഒപ്പം മത്സരങ്ങളിൽ എ ഗ്രേഡും സ്വന്തമാക്കി
ചികിത്സിച്ച ഡോക്ടർ ബോബൻ തോമസിനെ വരെ അദ്ഭുതപ്പെടുത്തി രോഗത്തെ പോസിറ്റീവായി നേരിട്ടതിന്റെ ഫലമാണ് പ്ലസ്ടുവിനായപ്പോൾ കാൻസറിനെ തൂത്തെറിയാൻ സാധിച്ചത്