തൈരിനൊപ്പം ഇവയൊന്നും വേണ്ടേ വേണ്ട

6f87i6nmgm2g1c2j55tsc9m434-list 4bla8as6tom0bqim0bmh324bsb 7qeqvab34q6e6iav61pdtdi90o-list

പഴങ്ങൾ

മാങ്ങ പോലുള്ള പഴങ്ങൾ തൈരിനൊപ്പം കഴിക്കാൻ പാടില്ല. ഇത് ഒരേസമയം ശരീരത്തിൽ ചൂടും തണുപ്പും ഉണ്ടാക്കും. ശരീരത്തിൽ വിഷാംശം ഉൽപാദിപ്പിക്കുകയും ചെയ്യും.

Image Credit: Istockphoto

രാത്രി തൈര് കഴിക്കാൻ പാടില്ല. പ്രോട്ടീൻ ധാരാളമടങ്ങിയ തൈര് കഫക്കെട്ട് ഉണ്ടാക്കും. പഴങ്ങളിൽ അടങ്ങിയ പഞ്ചസാരയിൽ പ്രവർത്തിക്കുന്ന ബാക്ടീരിയ തൈരിലടങ്ങിയിട്ടുണ്ട്. ഇത് ജലദോഷം, അലർജി, ടോക്സിൻ ഇവയെല്ലാം ഉണ്ടാക്കുന്നു

Image Credit: Shutterstock

ഉള്ളി / സവാള

തൈരിൽ ഉള്ളി ചേർത്ത റെയ്ത്ത ഇഷ്ടമാണെങ്കിൽ ആ ശീലം മാറ്റുന്നതാകും നല്ലത്. തൈര് തണുപ്പാണ്. എന്നാൽ ഉള്ളിയാകട്ടെ ശരീരത്തെ ചൂടാക്കും. ചൂടും തണുപ്പും കൂടി ചേരുമ്പോൾ ഇത് ചർമത്തിൽ അലർജി പ്രശ്നങ്ങളായ ചുവന്ന പാടുകൾ, സോറിയാസിസ്, എക്സിമ ഇവയ്ക്കു കാരണമാകും

Image Credit: Istockphoto

മത്സ്യം

തൈര് മൃഗങ്ങളുടെ പാലിൽ നിന്ന് എടുക്കുന്നതായതിനാൽ നോൺവെജിറ്റേറിയൻ ഭക്ഷണങ്ങളായ മത്സ്യം, ഇറച്ചി എന്നിവയുടെ ഒപ്പം കഴിക്കരുത്. തൈരും മത്സ്യവും ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഈ രണ്ടു ഭക്ഷണവും ചേരുമ്പോൾ അനാരോഗ്യകരമാകുന്നു

Image Credit: Shutterstock

എണ്ണമയമുള്ള ഭക്ഷണം

തൈരും പറാത്തയും മികച്ച കോമ്പിനേഷൻ ആണ്. എന്നാൽ എണ്ണമയമുള്ള പലഹാരത്തോടൊപ്പം തൈര് കഴിക്കാൻ പാടില്ല. ഇത് ദഹനം സാവധാനത്തിലാക്കുകയും ദിവസം മുഴുവൻ മടിപിടിച്ചിരിക്കാൻ തോന്നലുണ്ടാക്കുകയും ചെയ്യും

Image Credit: Istockphoto
WEBSTORIES

For More Webstories Visit:

manoramaonline.com/web-stories/health.html
Read Article