വൈറസ് കരളിനെ ബാധിക്കുമ്പോൾ ഇതിനോടുള്ള ശരീരത്തിന്‍റെ പ്രതികരണമെന്ന നിലയില്‍ പനിയുണ്ടാകാം. ഇതിനൊപ്പം ക്ഷീണം, തലവേദന, സന്ധിവേദന പോലുള്ള ലക്ഷണങ്ങളും ഉണ്ടാകാം.
വയറിന്‍റെ ഭാഗത്തുണ്ടാകുന്ന വേദനയും കരള്‍ രോഗത്തിന്‍റെ ലക്ഷണമാണ്. വൈസ് ബാധിച്ച് ഒന്ന് മുതല്‍ നാലു മാസങ്ങള്‍ക്കുള്ളിലാണ് ഈ ലക്ഷണങ്ങള്‍ പ്രകടമാകുക
മൂത്രത്തിന്‍റെ നിറം കടുത്ത് ചായ പോലെയാകുന്നതാണ് ഹെപ്പറ്റൈറ്റിസ് ബിയുടെ മറ്റൊരു ലക്ഷണം. കളിമണ്ണിന്‍റെ നിറത്തിലുള്ള മലവും ഇതിനെ പറ്റി സൂചന നല്‍കും
ഹെപ്പറ്റൈറ്റിസ് ബി മൂലമുള്ള കരള്‍ വീക്കം ഗ്യാസ്ട്രോഇന്‍റസ്റ്റൈനല്‍ ലക്ഷണങ്ങള്‍ക്കും കാരണമാകും. മനംമറിച്ചില്‍, ഛര്‍ദ്ദി, വിശപ്പില്ലായ്മ എന്നിവ ഇതിന്‍റെ ഭാഗമായി ഉണ്ടാകും
കരള്‍ വീക്കവും കരളിനുണ്ടാകുന്ന ക്ഷതവും ശരീരത്തിലെ ബിലിറൂബിന്‍റെ അംശം വര്‍ധിപ്പിക്കും. ഇത് മഞ്ഞപിത്തത്തിലേക്ക് നയിക്കാം. കണ്ണുകള്‍ക്കും ചര്‍മത്തിനും ഇത് മൂലം മഞ്ഞനിറം ശ്രദ്ധയില്‍പ്പെടാം