അമേരിക്കയിൽ മാത്രം കഴിഞ്ഞ ഒരു പത്തു വർഷത്തിനിടെ 18,000 ത്തോളം പേരാണ് ജനനേന്ദ്രിയത്തിൽ സിപ്പ് കുടുങ്ങി ആശുപത്രിയിലെത്തിയിട്ടുള്ളതത്രേ. കുട്ടികളിലാണ് ഈ അപകടം കൂടുതൽ നടക്കുന്നത്
എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലെത്താൻ സാധിക്കുമെങ്കിൽ അതാണു നല്ലത്.
ഈ ഭാഗത്തെ ചർമം വളരെ മൃദുവായതിനാൽ നല്ല വേദനയുമുണ്ടാകും. എന്നാല്‍ ഇതല്ലാതെ സിപ്പിൽ കുടുങ്ങുന്നതു മൂലം സ്ഥായിയായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് വളരെ അപൂർവമാണ്.
കഴിവതും ചർമത്തിനു മുകളിലൂടെ സിപ്പ് വലിച്ചൂരാൻ ശ്രമിക്കരുത്. ഇതു കൂടുതൽ വേദനയ്ക്കും നീർവീക്കത്തിനും കാരണമാകും. വയർ കട്ടർ ഉപയോഗിച്ച് സിപ്പിന്റെ ഇരുഭാഗവും മുറിച്ചു മാറ്റി സിപ്പ് ഫാസ്റ്റ്നർ പ്ലയർ കൊണ്ട് അമർത്തി ചർമം പുറത്തെടുക്കുന്ന ഒരു രീതിയുണ്ട്. പക്ഷേ വേണ്ടത്ര വൈദഗ്ധ്യമില്ലാത്തവർ ഇതു ചെയ്യരുത്.
സിപ്പിൽ കുടുങ്ങിയുണ്ടായ മുറിവു ചെറുതാണെങ്കിൽ അതു വളരെ വേഗം കരിയും. മുറിവു കരിയുന്നില്ലെങ്കിലോ അണുബാധയുണ്ടായാലോ ആന്റിബയോട്ടിക്കുകൾ വേണ്ടി വരും.