ആര്‍ത്തവ വിരാമത്തിനു ശേഷം എല്ലുകളെ ശക്തിപ്പെടുത്താൻ

5g3iatnhq0kjbg58ob9208in31 content-mm-mo-web-stories j69kmsf7rcv29nc2v23p4ka9d content-mm-mo-web-stories-health-2023 content-mm-mo-web-stories-health menopause-bone-stength

പ്രായമാകുമ്പോൾ, സ്ത്രീകളില്‍ പ്രത്യേകിച്ചും എല്ലുകളുടെ സാന്ദ്രത കുറഞ്ഞു വരാറുണ്ട്. ഇതിനുള്ള സാധ്യത ആര്‍ത്തവവിരാമത്തിന് ശേഷം അധികരിക്കുന്നു.

Image Credit: Shutterstock

ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ തോത് താഴുന്നത് എല്ലുകളുടെ കട്ടി നഷ്ടമാകുന്നതിലേക്ക് നയിക്കുന്നു. ഇത് വീഴ്ചകളില്‍ എല്ലുകള്‍ പെട്ടെന്ന് ഒടിയാന്‍ കാരണമാകുന്നു. ഓസ്റ്റിയോപോറോസിസിനുള്ള സാധ്യതയും സ്ത്രീകളില്‍ അധികമാണ്

Image Credit: Shutterstock

പ്രായമാകുമ്പോൾ എല്ലുകളെ ശക്തമാക്കി വയ്ക്കുന്നതിന് സ്ത്രീകള്‍ക്ക് ഈ ജീവിതശൈലി മാറ്റങ്ങള്‍ പരീക്ഷിക്കാം

Image Credit: Shutterstock

മഗ്നീഷ്യം അടങ്ങിയ ഭക്ഷണം

മഗ്നീഷ്യം ധാരാളം അടങ്ങിയ ചീര, കെയ്ല്‍, പോപ്പി വിത്തുകള്‍, എള്ള് എന്നിവ എല്ലിന്‍റെ സാന്ദ്രത കുറയുന്ന പ്രക്രിയയെ തടുത്ത് നിര്‍ത്തുന്നു. ഇതിനാല്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്

Image Credit: Shutterstock

പാലുത്പന്നങ്ങള്‍

യോഗര്‍ട്ട് പോലുള്ള പാലുത്പന്നങ്ങളില്‍ കാല്‍സ്യവും പ്രോട്ടീനും പൊട്ടാസിയവും മഗ്നീഷ്യവും വൈറ്റമിന്‍ കെയുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് എല്ലിന്‍റെ ആരോഗ്യത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു

Image Credit: Shutterstock

ഉണക്കിയ പ്ലം

ഉണക്കിയ പ്ലം പഴങ്ങളിലുള്ള വൈറ്റമിന്‍ കെ എല്ലുകളുടെ സാന്ദ്രതയെ കാത്തു രക്ഷിക്കുന്നു. ആര്‍ത്തവവുമായി ബന്ധപ്പെട്ട വയര്‍ കമ്പനങ്ങള്‍ തടയാനും ഇത് സഹായിക്കും

Image Credit: Istockphoto

സസ്യാധിഷ്ഠിത പ്രോട്ടീന്‍

ശരീരത്തിലെ ഈസ്ട്രജനെ അനുസ്മരിപ്പിക്കുന്നതാണ് സസ്യാധിഷ്ഠിത പ്രോട്ടീനില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോഈസ്ട്രജനുകള്‍. പുതിയ എല്ലുകളുടെ രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഓസ്റ്റിയോബ്ലാസ്റ്റുകളെ ഈ ഫൈറ്റോഈസ്ട്രജനുകള്‍ ഉത്തേജിപ്പിക്കുന്നു. ഇതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്

Image Credit: Shutterstock

പച്ചിലകള്‍

ടര്‍ണിപ്, കെയ്ല്‍, ബ്രോക്കളി തുടങ്ങിയ പച്ചക്കറികളും പച്ചിലകളും കാല്‍സ്യവും വൈറ്റമിന്‍ കെയുമെല്ലാം അടങ്ങിയതാണ്. ഇവയും എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു

Image Credit: Shutterstock

സ്ട്രെങ്ത് വ്യായാമം

ഭാരം ഉയര്‍ത്തുന്ന തരത്തിലുള്ള സ്ട്രെങ്ത് വ്യായാമങ്ങള്‍ എല്ലുകളുടെ ആരോഗ്യത്തെ പരിപാലിക്കും. നടത്തം, ഓട്ടം, എയറോബിക്സ്, പടി കയറല്‍ പോലുള്ള ശാരീരിക വ്യായാമങ്ങളും ഗുണം ചെയ്യും

Image Credit: Shutterstock