ഹൃദയം നിലയ്ക്കും മുന്‍പ് ശരീരം നല്‍കുന്ന ചില സൂചനകള്‍

3r8tov0idogl9m1k243ui48ruj content-mm-mo-web-stories heart-attack-sudden-signs 3neocjqlg4qj8f0qkik3jkh9ib content-mm-mo-web-stories-health-2023 content-mm-mo-web-stories-health

അത്രയും നേരം കുഴപ്പമില്ലാതെ മിടിച്ചു കൊണ്ടിരുന്ന ഹൃദയം പെട്ടെന്ന് നിലയ്ക്കുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം.

Image Credit: Shutterstock

അലസമായ ജീവിതശൈലിയുടെ ഭാഗമായി ഇന്ത്യയിലെ യുവാക്കളില്‍ ഹൃദയസ്തംഭനത്തിന്‍റെ തോത് വര്‍ധിച്ചു വരികയാണെന്ന് പല പഠനങ്ങളും മുന്നറിയിപ്പ് നല്‍കുന്നു

Image Credit: Shutterstock

ഹൃദയം സ്തംഭിക്കുന്നത് പെട്ടെന്നായിരിക്കുമെങ്കിലും ഇതിന്‍റെ ചില സൂചനകള്‍ ശരീരം നമുക്ക് നല്‍കുന്നതാണ്

Image Credit: Shutterstock

ക്ഷീണം

പ്രത്യേകിച്ച് ശാരീരിക അധ്വാനമൊന്നും ചെയ്യാതെ തന്നെ ശരീരം ക്ഷീണിക്കുന്നത് ഹൃദയസ്തംഭനം വരാന്‍ പോകുന്നതിന്‍റെ സൂചനയാണ്. നന്നായി വിശ്രമിച്ചാലും ഈ ക്ഷീണം മാറിയെന്ന് വരില്ല. നിരവധി ദിവസങ്ങളോ ആഴ്ചകളോ ഈ ക്ഷീണം നീണ്ടു നില്‍ക്കാം

Image Credit: Shutterstock

ശ്വാസംമുട്ടല്‍

വെറുതേ ഇരിക്കുമ്പോൾ പോലും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതും ഹൃദയം തകരാറിലാണെന്നതിന്‍റെ സൂചനയാണ്. ഈ ശ്വാസംമുട്ടല്‍ പെട്ടെന്ന് വരുന്നതോ പതിയെ പതിയെ വര്‍ധിക്കുന്നതോ ആകാം

Image Credit: Shutterstock

നെഞ്ചിന് അസ്വസ്ഥത

നെഞ്ചിന് പിടുത്തം, നെഞ്ചിന് മുകളില്‍ ഭാരമെടുത്ത് വച്ച തോന്നല്‍, വേദന എന്നിവയെല്ലാം ഹൃദയസ്തംഭനത്തിന് മുന്നോടിയായി കാണപ്പെടുന്ന ലക്ഷണങ്ങളാണ്. ശാരീരിക അധ്വാനമുള്ള കാര്യങ്ങളൊന്നും ചെയ്യാത്തപ്പോള്‍ പോലും ഈ അസ്വസ്ഥത തോന്നുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടതും ഇസിജി പോലുള്ള പരിശോധനകള്‍ നടത്തേണ്ടതുമാണ്

Image Credit: Shutterstock

തലകറക്കം

തലയ്ക്ക് ഭാരം കുറഞ്ഞ തോന്നല്‍, തല കറക്കം എന്നിവയും ഹൃദയസ്തംഭനത്തോട് അനുബന്ധിച്ച് അനുഭവപ്പെടാം. അകാരണമായ അമിത വിയര്‍പ്പ്, ഇടയ്ക്കിടെ ബോധം കെടല്‍ എന്നിവയും ഇതിന്‍റെ ലക്ഷണങ്ങളാകാം

Image Credit: Shutterstock

ത്വരിത ഗതിയിലുള്ള ഹൃദയമിടിപ്പ്

ത്വരിത ഗതിയിലുള്ള ഹൃദയമിടിപ്പ്, ഇടയ്ക്ക് മിടിപ്പ് നിന്നു പോകല്‍ എന്നിവയെല്ലാം ഹൃദയസ്തംഭനത്തിന് തൊട്ടു മുന്‍പ് വരുന്ന ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആശുപത്രിയിലെത്താനോ പ്രഥമചികിത്സ തേടാനോ ഉള്ള സാധ്യതകള്‍ വേഗം ആരായേണ്ടതാണ്

Image Credit: Shutterstock