ഒമേഗ 3 ഫാറ്റി ആസിഡിന്റെ 'വെജിറ്റേറിയൻ' ഉറവിടങ്ങൾ അറിയാം

content-mm-mo-web-stories-health-2024 content-mm-mo-web-stories plant-based-omega-3-sources-to-eat 38ir61kuf6ebahl4pie4vkq9u5 content-mm-mo-web-stories-health 7g8bevo7jsatkbirfpim20plnb

ഫ്ലാക്സ് സീഡ്സ്

ഒമേഗ 3 ഫാറ്റി ആസിഡ്, പ്രത്യേകിച്ച് ആൽഫാ ലിനോലെനിക് ആസിഡ് ഇതിൽ ധാരാളം ഉണ്ട്. പൊടിച്ച ഫ്ലാക്സ് സീഡ് യോഗർട്ടിലോ സ്മൂത്തികളിലോ ചേർത്ത് കഴിക്കാം

Image Credit: Canva

ചിയ സീഡ്സ്

ആൽഫാലിനോലെനിക് ആസിഡ് (ALA) ധാരാളം ഉള്ളതിനാൽ ഒമേഗ 3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ് ചിയ സീഡ്സ്

Image Credit: Canva

വാൾനട്ട്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ അപൂർവം നട്സുകളിൽ ഒന്നാണ് വാൾനട്ട്. ഒരു പിടി വാൾനട്ട് കഴിക്കുകയോ സാലഡിലും മറ്റും ചേർക്കുകയോ ചെയ്യാം

Image Credit: Canva

വന്‍പയർ

ഒമേഗ 3 ഫാറ്റി ആസിഡിനു പുറമെ ഇവയിൽ പ്രോട്ടീൻ, വിറ്റമിനുകൾ, ധാതുക്കൾ, നാരുകൾ ഇവയെല്ലാമുണ്ട്. ഇത് ഹൃദയാരോഗ്യവും തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു.

Image Credit: Canva

ഇലക്കറികൾ

പച്ചനിറത്തിലുള്ള ഇലക്കറികളിൽ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ബ്രസൽസ് സ്പ്രൗട്ട്സ്, േകല്‍, പച്ചച്ചീര എന്നിവയിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.

Image Credit: Canva

സസ്യാഹാരികൾ ഈ ഭക്ഷണങ്ങളെല്ലാം പതിവായി കഴിക്കുകയും ഒമേഗ 3 ഫാറ്റി ആസിഡ് ഉൾപ്പെടെ ശരീരത്തിന് ആവശ്യമുളള പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം

Image Credit: Canva