പെട്ടെന്നൊരു ദിവസം ഉപവാസം ആരംഭിക്കുന്നത് ശരീരത്തിന് ഞെട്ടലുണ്ടാക്കാം.ഇതിനാല്‍ കുറച്ച് ദിവസത്തേക്ക് ക്രമത്തില്‍ ഭക്ഷണ പാനീയങ്ങള്‍ കുറച്ച് കൊണ്ട് വരുന്നത് ഗുണം ചെയ്യും
ഉപവാസം ആരംഭിക്കുന്നതിന് മുന്‍പ് ഉയര്‍ന്ന തോതിലുള്ള മധുരം കഴിക്കരുത്. കാരണം ഉപവാസം ആരംഭിച്ച ശേഷം രക്തത്തിലെ പഞ്ചസാരയുടെ തോത് താഴാന്‍ ഇടയുണ്ട്.
ഏതെങ്കിലും മരുന്നുകള്‍ കഴിച്ചു കൊണ്ടിരിക്കുന്നവര്‍ ഉപവാസം ആരംഭിക്കുന്നതിന് മുന്‍പ് ഡോക്ടറെ കണ്ട് ഇക്കാര്യത്തില്‍ വിദഗ്‌ധ നിര്‍ദ്ദേശം തേടണം.
ഉപവാസ സമയത്ത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഫിറ്റ്‌നസിനു വേണ്ടി ഉപവസിക്കുന്നവര്‍ ഇതിനാല്‍ തന്നെ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.
ഉപവാസ സമയത്ത് അധികം ശരീരം അനങ്ങിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രമിക്കണം. ഭക്ഷണപാനീയങ്ങള്‍ ഇല്ലാതിരിക്കുന്ന നേരത്തെ കഠിനമായ വ്യായാമങ്ങളും ഒഴിവാക്കണം.
നോയമ്പെടുക്കുന്നവര്‍ ഇതിന് ശേഷം പഴയ ഭക്ഷണക്രമത്തിലേക്കും നേരെ എടുത്ത് ചാടരുത്. ക്രമേണ ദിവസങ്ങളോ ആഴ്‌ചകള്‍ കൊണ്ടോ വേണം പഴയ ഭക്ഷണക്രമത്തിലേക്ക് പൂര്‍ണ്ണമായും മടങ്ങാന്‍