18 വയസ്സിന് മുകളിലുള്ള ആര്‍ക്കും അവയവമോ കോശസംയുക്തങ്ങളോ ദാനം ചെയ്യാം
അവയവദാനത്തിലെ പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ് അവയവങ്ങളുടെ പൊരുത്തം നോക്കുന്ന ഓര്‍ഗന്‍ മാച്ചിങ്
ജീവിച്ചിരിക്കുമ്പോള്‍ സാധാരണ ദാനം ചെയ്യാന്‍ കഴിയുന്ന അവയവം വൃക്കയാണ്
ഹൃദയം, ശ്വാസകോശം, കണ്ണുകള്‍ എന്നിവ ദാതാവ് മരിച്ച ശേഷം എടുക്കാറുണ്ട്
ജീവിച്ചിരിക്കുന്ന ദാതാവാണെങ്കില്‍ അവയവദാനം മൂലം ദാതാവിന് പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തും
ദാതാവിന് പ്രമേഹം, ഹൃദ്രോഗം, ഹെപ്പറ്റൈറ്റിസ് പോലുള്ള രോഗങ്ങള്‍ ഉള്ളതായി കണ്ടെത്തിയാല്‍ അവയവദാനത്തിന് അനുമതി നല്‍കാറില്ല