തലച്ചോറിന്റെ ആരോഗ്യത്തിനും ന്യൂറോട്രാൻസ്മിറ്ററുകളുടെ ഉൽപാദനത്തിനും അരുണരക്താണുക്കളുടെ നിർമാണത്തിനും വൈറ്റമിൻ ബി 6 ആവശ്യമാണ്.
വൈറ്റമിൻ ബി 6 അഭാവം വിഷാദത്തിനും വിളർച്ചയ്ക്കും കാരണമാകും
ഇടത്തരം വലുപ്പമുള്ള ഒരു വാഴപ്പഴത്തിൽ ദിവസവും ശരീരത്തിനാവശ്യമുള്ള വൈറ്റമിൻ ബി 6 ന്റെ 20 ശതമാനം അടങ്ങിയിട്ടുണ്ട്.
വൈറ്റമിൻ ബി 6 അടങ്ങിയ മറ്റൊരു പഴമാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം
ഉണക്കിയ പ്ലമ്മിൽ വൈറ്റമിൻ ബി 6 ഉൾപ്പെടെയുള്ള പോഷകങ്ങൾ ഉണ്ട്.
പോഷകങ്ങൾ ധാരാളമടങ്ങിയ പപ്പായയിൽ വൈറ്റമിൻ ബി 6, വൈറ്റമിൻ സി, ഫോളേറ്റ്, എൻസൈമുകളായ പപ്പെയ്ൻ എന്നിവയുണ്ട്