അണുബാധ മൂലം ശ്വാസകോശ കലകൾക്കുണ്ടാകുന്ന നീർക്കെട്ടാണ് ന്യുമോണിയ
പ്രായഭേദമെന്യേ ആരെയും ബാധിക്കാവുന്ന ഈ രോഗാവസ്ഥ 5 വയസ്സിൽ താഴെയുള്ള കുട്ടികളിലും വൃദ്ധരിലും മരണകാരണങ്ങളിൽ ഒന്നാമനാണ്
രോഗാണു, അവയുടെ ആക്രമണശക്തി, വ്യക്തിയുടെ ആരോഗ്യസ്ഥിതി, പ്രായം തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ലക്ഷണങ്ങൾ പ്രകടമാകുന്നതിനെ സ്വാധീനിക്കാം
വിറയലോടു കൂടിയ കടുത്ത പനി, ശരീരവേദന, ശ്വാസംമുട്ടൽ, കഫത്തോടു കൂടിയ ചുമ തുടങ്ങിയവയാണ് ബാക്ടീരിയകൾ മൂലമുള്ള ന്യുമോണിയയുടെ പൊതുവായ ലക്ഷണങ്ങൾ
പ്രായമായവരിൽ പ്രതിരോധ ശേഷി കുറവായതിനാൽ ചെറിയ അസ്വസ്ഥതകളോ പെട്ടെന്നുണ്ടാകുന്ന ശരീരക്ഷീണമോ വിശപ്പില്ലായ്മയോ ഒക്കെ രോഗലക്ഷണമായേക്കാം
രോഗാണു ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് എത്തുന്നത് വായു മാർഗമാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും പൊത്തിപ്പിടിക്കുക, വ്യക്തിശുചിത്വം പാലിക്കുക
ചികിത്സ വൈകുംതോറും അപകടസാധ്യത ഏറുന്ന രോഗമായതിനാൽ ഉടനടി ചികിത്സ തുടങ്ങേണ്ടത് അനിവാര്യം