ശരീരഭാരം നിയന്ത്രിക്കുന്നവരിലെ പൊതുവായ ശീലം വളരെ നേരത്തേ ഉറക്കമെഴുന്നേൽക്കുന്നതാണ്
രാത്രി 10 മണിക്ക് കിടന്ന് രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയിൽ എഴുന്നേൽക്കാം.
രാവിലെ നേരത്തേ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ഉണർന്നയുടൻ ഒരു ഗ്ലാസ് വെള്ളവും ശേഷം ബദാമോ വാൽനട്ടോ കഴിക്കാം
മുട്ട, യോഗർട്ട്, മുഴുധാന്യങ്ങൾ എന്നിവ അടങ്ങിയ പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണമാണ് കഴിക്കേണ്ടത്
വ്യായാമം നിർബന്ധമായും ചെയ്യണം. നടത്തമോ, സൈക്ലിങ്ങോ തുടങ്ങി എന്തുവേണമെങ്കിലും ആവാം
മൊബൈൽ ഫോൺ, ടിവി, സോഷ്യൽമീഡിയ പോലുള്ളവ നിയന്ത്രിക്കണം