ഉറങ്ങുമ്പോൾ തലയിണ വയ്ക്കുന്നത് നട്ടെല്ലിന് ഗുണമോ ദോഷമോ?

6f87i6nmgm2g1c2j55tsc9m434-list 2q5fms7e2n7dvm0e6m1bo3dof8 7qeqvab34q6e6iav61pdtdi90o-list

തലയിണ വയ്ക്കാതെ ഉറങ്ങുന്നത് നട്ടെല്ലിന് നല്ലതോ ചീത്തയോ എന്നത് മിക്കവരുടെയും സംശയമാണ്. പ്രധാനമായും ഓരോരുത്തരുടെയും ഉറങ്ങുന്ന നിലയെയും (posture) സൗകര്യത്തെയും ആശ്രയിച്ചിരിക്കും അത്. തലയിണ വയ്ക്കാതെ ഉറങ്ങുന്നതുകൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ എന്നറിയാം.

Image Credit: Canva

തലയിണ വയ്ക്കാതെ ഉറങ്ങുന്നതു കൊണ്ടുള്ള ഗുണങ്ങൾ

വളരെ നാച്വറല്‍ ആയ ഒരു നില (posture) കൈവരിക്കാൻ പ്രത്യേകിച്ച് കമിഴ്ന്നു കിടന്ന് ഉറങ്ങുന്നവരെ ഇത് സഹായിക്കും. കട്ടിയുള്ള ഒരു തലയിണ ഉപയോഗിക്കുന്നത് കഴുത്തിന് ആയാസം ഉണ്ടാക്കും. എന്നാൽ തലയിണ ഇല്ലാതെ ഉറങ്ങുമ്പോൾ നട്ടെല്ല് ഒരു ന്യൂട്രൽ പൊസിഷനിൽ ആകും. അതുകൊണ്ട് വേദനയോ നട്ടെല്ലിനു സമ്മർദമോ ഉണ്ടാവുകയില്ല.

Image Credit: Canva

ഉയരമുള്ള ഒരു തലയിണ ഉപയോഗിക്കുമ്പോൾ അത് നട്ടെല്ലിന്റെ വിന്ന്യാസത്തിൽ (alignment) മാറ്റം വരുത്തും. അസ്വസ്ഥതയുണ്ടാക്കും. തലയിണ ഒഴിവാക്കുന്നതു വഴി കഴുത്തിനുണ്ടാകുന്ന സമ്മർദം കുറയ്ക്കാനും കഴുത്തുവേദന ഇല്ലാതാക്കാനും സഹായിക്കും.

Image Credit: Canva

തലയിണയില്ലാതെ, ശരീരം സ്വാഭാവികമായ ഒരു ഉറക്കനില (sleeping posture)യുമായി ചേർന്ന് പോകും. ഇത് ഉറങ്ങുന്ന നില ശരിയാകാത്തതുമൂലം ഗുരുതരമായ കഴുത്തുവേദന ഉള്ളവർക്ക് സഹായകമാകും

Image Credit: Canva

തലയിണ വയ്ക്കാതെ ഉറങ്ങിയാൽ ഉണ്ടാകാവുന്ന ദോഷങ്ങൾ

ചരിഞ്ഞു കിടന്ന് ഉറങ്ങുന്നവർക്ക് തലയിണ ഇല്ലാതെ കിടക്കുന്നത് ആയാസമുണ്ടാക്കും. അവരുടെ തലയ്ക്ക് ഒരു സപ്പോർട്ട് ആവശ്യമാണ്. എങ്കിൽ മാത്രമേ നട്ടെല്ലുമായി ശരിയായി ചേർന്നു വരികയുള്ളൂ. സപ്പോർട്ട് ഇല്ലാത്തത് കഴുത്തിനും തോളുകൾക്കും വേദനയുണ്ടാക്കും.

Image Credit: Canva

കമിഴ്ന്നു കിടന്ന് ഉറങ്ങുന്നവർക്ക് തലയിണ ഇല്ലാത്തതാണ് നല്ലത്. എന്നാൽ ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നവർക്ക് നട്ടെല്ലിന്റെ അലൈൻമെന്റ് ശരിയായി വരാൻ ഒരു സപ്പോർട്ട് ആവശ്യമാണ്. കൂടുതൽ ഉയരമുള്ള തലയിണ വയ്ക്കുന്നത് നട്ടെല്ലിനു നല്ലതല്ല. വിദഗ്ധ നിർദേശപ്രകാരം ആവശ്യമായ രീതി തിരഞ്ഞെടുക്കാം.

Image Credit: Canva

തലയിണ ഇല്ലാതെ ഉറങ്ങാൻ ശീലിക്കാം. അതിനായി ആദ്യം തലയിണ പൂർണമായും ഒഴിവാക്കും മുൻപ് കനം കുറഞ്ഞ ഒരു തലയിണ ഉപയോഗിക്കാം. ഇത് പുതിയ അവസ്ഥയുമായി നട്ടെല്ലിനും കഴുത്തിനും അഡ്ജസ്റ്റ് ചെയ്യാൻ സഹായകമാകും.

Image Credit: Canva

തലയിണ ഇല്ലാതെ തന്നെ നട്ടെല്ലിന് ശരിയായ നില കൈവരാൻ കട്ടിയുള്ള കിടക്ക ഉപയോഗിക്കാം. തലയിണ ഉപയോഗിക്കാതെയിരിക്കുമ്പോൾ കഴുത്തിന് താങ്ങ് വേണം എന്നു തോന്നിയാൽ ഒരു ടവൽ റോൾ ചെയ്ത് കഴുത്തിന് താഴെ അല്‍പം ഉയർത്തി വയ്ക്കാം.

Image Credit: Canva

തലയിണയില്ലാതെ ഉറങ്ങുന്നത് തുടർച്ചയായി വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നുണ്ടെങ്കിൽ ഒരു ലോ ലോഫ്റ്റ് തലയിണ ഉപയോഗിക്കാം. തലയിണ ഒഴിവാക്കുംമുൻപ് നിങ്ങളുടെ സ്വാസ്ഥ്യം നോക്കാം. ഒപ്പം വിദഗ്ധോപദേശവും സ്വീകരിക്കാം.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article