അലർജി ഉള്ളവരും ഗർഭിണികളും പപ്പായ ഉപയോഗിക്കാമോ? അറിയാം

6f87i6nmgm2g1c2j55tsc9m434-list 6bp9dvq308ft38sd77aar2vbmj 7qeqvab34q6e6iav61pdtdi90o-list

ഒരു പപ്പായമരം എങ്കിലും ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ കുറവായിരിക്കും. എന്നാൽ പപ്പായ അഥവാ കപ്പളങ്ങയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലർക്കും അറിവില്ല എന്നതാണ് വാസ്തവം.

Image Credit: Canva

ഗുണങ്ങൾ ഏറെയുണ്ടെങ്കിലും ചില ആളുകൾ പപ്പായ ഒഴിവാക്കുകയോ ഉപയോഗം പരിമിതപ്പെടുത്തുകയോ ചെയ്യണം. പപ്പായ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് തരം ആൾക്കാർ ആരൊക്കെ എന്നറിയാം.

Image Credit: Canva

പപ്പായയിൽ അടങ്ങിയിട്ടുള്ള എൻസൈം ആയ പപ്പെയ്ൻ ശക്തിയേറിയ ഒരു അലർജൻ ആണ്. അതായത് അലർജി ഉണ്ടാക്കും എന്നു ചുരുക്കം. അമിതമായി പപ്പായ ഉപയോഗിക്കുന്നത് ശ്വസനപ്രശ്നങ്ങൾ വർധിപ്പിക്കും. ചില ആളുകളിൽ അലർജി ഉണ്ടാകാൻ പപ്പായയുടെ ഉപയോഗം കാരണമാകും.

Image Credit: Canva

പപ്പായയിൽ നാരുകൾ (fibre) ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിച്ചാൽ വയറിളക്കത്തിനും നിർജലീകരണത്തിനും കാരണമാകും

Image Credit: Canva

സാധാരണയായി നാരുകള്‍ ദഹനത്തിന് സഹായിക്കുന്നവയാണ്. എന്നാൽ അമിതമായ ഉപയോഗം ആശ്വാസം നൽകുന്നതിനു പകരം മലബന്ധത്തിനു കാരണമാകും.

Image Credit: Canva

പച്ചയോ പകുതി പഴുത്തതോ ആയ പപ്പായ ഗർഭിണികൾ കഴിക്കുന്നത് സുരക്ഷിതമല്ല. ദോഷഫലങ്ങൾ ഉണ്ടാകും എന്നതിനാൽ ഗർഭിണികൾ പപ്പായ ഒഴിവാക്കുന്നതാണ് നല്ലത്.

Image Credit: Canva

പപ്പായ അമിതമായി ഉപയോഗിക്കുന്നത് ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. ഉദരപ്രശ്നങ്ങൾ ഉള്ളവർ സങ്കീർണതകൾ ഒഴിവാക്കാൻ പപ്പായയുടെ ഉപയോഗം പരിമിതപ്പെടുത്തണം

Image Credit: Canva

നിരവധി ആരോഗ്യഗുണങ്ങൾ പപ്പായയ്ക്കുണ്ട്. ദഹനം മെച്ചപ്പെടുത്തുന്നതിന് പപ്പായ സഹായിക്കും. അവശ്യ വൈറ്റമിനുകളെല്ലാം പപ്പായയിലുണ്ട്. എങ്കിലും മുന്‍പ് സൂചിപ്പിച്ച വിഭാഗത്തിലുള്ളവർ അപകടങ്ങൾ ഒഴിവാക്കാൻ പപ്പായ ശ്രദ്ധയോടെ മാത്രം ഉപയോഗിക്കുക.

Image Credit: Canva

ഭക്ഷണത്തിൽ പപ്പായ ഉൾപ്പെടുത്തും മുൻപ് ഇത്തരക്കാർ തീർച്ചയായും ഒരു ആരോഗ്യവിദഗ്ധന്റെ സേവനം തേടേണ്ടതാണ്. ഓരോരുത്തരുടെയും ആരോഗ്യാവസ്ഥയും ഭക്ഷണാവശ്യവും അനുസരിച്ച് വേണ്ട നിർദേശം ഡോക്ടർമാർ നൽകും.

Image Credit: Canva

മിക്കഭക്ഷണരീതികളിലും പപ്പായ ഉൾപ്പെടുമെങ്കിലും വൃക്കയില്‍ കല്ല്, ലാറ്റക്സ് അലർജി, ചില രോഗാവസ്ഥകൾ ഇവയുള്ളവർ പപ്പായ ഉപയോഗിക്കും മുൻപ് വൈദ്യനിർദേശം തേടണം.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article