മുതിർന്നവർക്കും വേണം സന്തോഷങ്ങൾ

6f87i6nmgm2g1c2j55tsc9m434-list tfh4h2vv53gmamijqtcbhj4nn 7qeqvab34q6e6iav61pdtdi90o-list

തിര്‍ന്ന പൗരന്മാരുടെ ജന്മദിനവും വിവാഹ വാര്‍ഷികവുമൊക്കെ എല്ലാവരും ചേര്‍ന്ന് ഓര്‍മിക്കുകയും ആഘോഷിക്കുകയും ചെയ്യുമ്പോള്‍ പ്രത്യേക സന്തോഷമുണ്ടാകും. ഊഷ്മളതയ്ക്കും സ്‌നേഹത്തിനുമാണ് ഊന്നല്‍ നല്‍കേണ്ടത്.

Image Credit: Canva

നമ്മുടെ സന്തോഷം,വീടിന്റെ സന്തോഷം

ചിലര്‍ക്ക് സമപ്രായക്കാരായ കൂട്ടുകാരെ സല്‍ക്കരിക്കണമെന്ന മോഹം കാണും. വീട്ടിലുള്ളവരുമൊത്ത് ലളിതമായി ചെയ്യണമെന്ന വിചാരമുള്ളവരുണ്ടാകും. പ്രാര്‍ഥനാദിനമാക്കി മാറ്റണമെന്നാകും ചിലര്‍ക്ക്. ഈ പ്രായത്തില്‍ എന്തിനാണ് ഇതൊക്കെ എന്ന നിലപാടുള്ളവരും ഉണ്ടാകും. അവരുടെ താല്‍പര്യങ്ങള്‍ കൂടി പരിഗണിച്ചുള്ള ആഘോഷങ്ങള്‍ വേണം നടത്താന്‍.

Image Credit: Canva

എല്ലാ ജന്മദിനങ്ങളും ആളുകളെ കൂട്ടി ചെയ്യണമെന്നില്ല. സപ്തതി പോലെയുള്ള നാഴികക്കല്ലുകള്‍ അങ്ങനെ ചെയ്യാം. ഓര്‍ത്ത് ചെയ്തതിനാകണം ക്രെഡിറ്റ്. എങ്ങനെ ചെയ്തു എന്നതിനാകരുത്.

Image Credit: Canva

മാതാപിതാക്കളുടെ ജീവിത സായാഹ്നത്തില്‍ അവരുടെ വിശേഷ ദിനങ്ങള്‍ വീട്ടിലുള്ളവരൊക്കെ ചേര്‍ന്ന് പൊലിപ്പിച്ചെടുക്കുമ്പോള്‍ കുടുംബബന്ധങ്ങള്‍ക്ക് മധുരം കൂടും.

Image Credit: Canva

സ്‌നേഹത്തിന്റെ നൂലിഴ വേണ്ടുവോളമുണ്ടെങ്കില്‍ വേറൊന്നും ഇല്ലാതെ കൂട്ടായി നല്‍കുന്ന ആശംസ പോലും മൂല്യമുള്ളതാകും.

Image Credit: Canva

മധുരം എങ്ങനെ കൂട്ടാം?

നല്ല ഓര്‍മകളെ ഉണര്‍ത്തുംവിധമുള്ള പഴയ ഫോട്ടോകള്‍ തപ്പിയെടുത്ത് ആ ദിനത്തെ മധുരമുള്ളതാക്കാം. ഇഷ്ടപ്പെട്ടിരുന്ന പഴയ സിനിമാപ്പാട്ടുകള്‍ ആഘോഷ വേളകളില്‍ കേള്‍പ്പിക്കാം.

Image Credit: Canva

ജീവിതത്തിലെ സന്തോഷ നാളുകളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ പറയാന്‍ പ്രേരിപ്പിക്കാം. അതൊക്കെ കൗതുകത്തോടെ കേള്‍ക്കാം. വിദേശത്തുള്ള മക്കള്‍ക്ക് ഓണ്‍ലൈന്‍ ജന്മദിനം ഒരുക്കാം. ഇവിടെ ഒപ്പമില്ലാത്തതിന്റെ കുറവ് ആ സ്‌നേഹത്തില്‍ അലിഞ്ഞുപോകട്ടെ.

Image Credit: Canva

ഇത്തരം വേളകള്‍ സംഘടിപ്പിക്കാനുള്ള ചുമതല പേരക്കുട്ടികള്‍ ഏറ്റെടുക്കട്ടെ. അത് വലിയ സന്തോഷം നല്‍കും. അവരുണ്ടാക്കുന്ന കാര്‍ഡുകളും സ്വന്തം കരവിരുതിലൂടെ സൃഷ്ടിച്ചെടുക്കുന്ന ചെറിയ സമ്മാനങ്ങളും അമൂല്യമായി മാറും. അന്നത്തെ ഭക്ഷണത്തില്‍ മുതിര്‍ന്നവരുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം.

Image Credit: Canva

ആവശ്യങ്ങളില്‍ ഉപകരിക്കുന്ന കൊച്ചു സമ്മാനങ്ങള്‍ നല്‍കാം. സമയവും സൗകര്യവുമനുസരിച്ച് പോകാനാഗ്രഹമുള്ള ഇടങ്ങളില്‍ കൊണ്ടുപോകാം. ഓരോ വര്‍ഷവും ആഘോഷങ്ങളില്‍ പുതിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്താം. വിസ്മയിപ്പിക്കാം. ജീവിതത്തില്‍ കൂടുതല്‍ മധുരം ചേര്‍ക്കാം.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article