സിനിമയുടെ വെള്ളിവെളിച്ചത്തിനപ്പുറത്ത് നല്ലൊരു ഫാമിലിമാനാണ് അല്ലു അർജുൻ. സിനിമാതിരക്കുകൾ കഴിഞ്ഞാൽ ഭാര്യ സ്നേഹ റെഡ്ഡിക്കും മക്കളായ അയാന്, അര്‍ഹ എന്നിവര്‍ക്കൊപ്പം ഹൈദരാബാദിലെ വീട്ടില്‍ ഓരോ നിമിഷങ്ങളും ആസ്വാദ്യകരമാക്കുകയാണ് അല്ലുവിന്റെ പതിവ്.
തന്റെ കുടുംബവിശേഷങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെയ്ക്കുന്ന ആളാണ് അല്ലു. വീട്ടിലെ വലിയ ലിവിങ് റൂം മുതല്‍ കുട്ടികളുടെ നേഴ്സറിയുടെ ചിത്രങ്ങള്‍ വരെ താരം പങ്കുവച്ചിട്ടുണ്ട്. വിശാലമായ അകത്തളങ്ങള്‍ ആണ് ഈ വീടിന്റെ പ്രത്യേകത. ലിവിങ്, ഡൈനിങ്, അടുക്കള എന്നിവയെല്ലാം ഓപ്പൺ ശൈലിയിലാണ് ഇവിടെ.
അല്ലുവിന്റെ സോഷ്യല്‍ മീഡിയ പേജ് ഫോളോ ചെയ്യുന്നവര്‍ക്കെല്ലാം സുപരിചിതമായ ഇടമാണ് അല്ലുവിന്റെ വീട്ടിലെ കിച്ചന്. കുടുംബാംഗങ്ങളുടെ കേക്ക് കട്ടിങ് ചിത്രങ്ങൾ ഇവിടെ വച്ച് എടുത്തത് അല്ലു പങ്കുവച്ചിട്ടുണ്ട്.
കുട്ടികള്‍ക്കായി ഒരുക്കിയ മനോഹരമായ കിടപ്പുമുറിയുടെ ചിത്രം ഭാര്യ സ്നേഹയുടെ ഇന്‍സ്റ്റ പേജില്‍ പലപ്പോഴും പ്രത്യക്ഷപെടാറുണ്ട്.
കരിയറിനൊപ്പം കുടുംബജീവിതവും കുട്ടികളുടെ വളർച്ചയും നല്ല നിമിഷങ്ങളും എത്ര പ്രധാനമാണെന്ന് ഈ ചിത്രങ്ങൾ പറയുന്നു. ചുരുക്കത്തിൽ കാണുന്ന ആർക്കും സന്തോഷം തോന്നുന്ന ക്യൂട്ട് കുടുംബമാണ് അല്ലുവിന്റെത്.