ഗ്യാസ് സ്റ്റൗ ഉപയോഗത്തിനു ശേഷം ഓഫ് ചെയ്യാൻ മറക്കരുത്. കുട്ടികൾ കൈകാര്യം ചെയ്യാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കണം.
അടുപ്പത്തു വയ്ക്കുന്ന പാത്രങ്ങളുടെ പിടി നമ്മൾ നിൽക്കുന്നതിന്റെ എതിർവശത്തായി വയ്ക്കുക. കുട്ടികൾ അതിൽ പിടിക്കാതിരിക്കാനാണിത്.
ലിക്വിഡ് ക്ലീനറുകൾ കുട്ടികളുടെ കയ്യെത്തുന്നിടത്തു വയ്ക്കരുത്
ചൂടുള്ള വസ്തുക്കൾ അടുപ്പിൽ നിന്ന് വാങ്ങുകയോ എടുത്തു മാറ്റുകയോ ചെയ്യുമ്പോൾ കുട്ടികൾ സമീപത്ത് ഇല്ലെന്നുറപ്പു വരുത്തുക.
തെന്നിവീഴാൻ സാധ്യതയുള്ള ഇടങ്ങളിൽ ഗ്രിപ്പുള്ള ഫ്ലോർ മാറ്റ് ഇടുക.