ആലുവയ്ക്കടുത്ത് ദേശം എന്ന സ്ഥലത്താണ് പ്രവാസിയായ റെനീഷിന്റെ പുതിയ വീട്. പലവിധ ജ്യാമിതീയ മാതൃകകളുടെ സങ്കലനമാണ് പുറംകാഴ്ച.
പലയിടത്തും കോൺക്രീറ്റ് ചുവരുകളുടെ സ്ഥാനത്ത് വ്യാവസായിക വേസ്റ്റിൽ നിന്നും നിർമിക്കുന്ന ജിപ്സം പാനലുകളാണ് (GFRG) സ്ഥാപിച്ചത്.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഒരുക്കിയത്.
വിശാലമായ അകത്തളങ്ങളാണ് ഉള്ളിൽ സ്വാഗതം ചെയ്യുന്നത്. ലിവിങ്ങിന് അനുബന്ധമായി ഔട്ഡോർ പാഷ്യോയും ഡൈനിങ്ങിന് അനുബന്ധമായി ഓപ്പൺ കോർട്യാർഡുമുണ്ട്.
ഡബിൾ ഹൈറ്റിലാണ് ഫോർമൽ ലിവിങ്. സിമന്റ് ഫിനിഷിലുള്ള റൂഫിങ് വേറിട്ടുനിൽക്കുന്നു. ഡൈനിങ്ങും ഡബിൾ ഹൈറ്റിലാണ്.
ഡൈനിങ്ങിനോട് അനുബന്ധമായാണ് കോർട്യാർഡ്. ഫോൾഡിങ് ഡോറുകൾ വഴിയാണ് ഇവിടേക്ക് പ്രവേശിക്കുന്നത്.
കാറ്റും വെളിച്ചവും ക്രോസ് വെന്റിലേഷനും ലഭിക്കാൻ കേരളത്തിൽ സാധാരണ വീടുകളിൽ കാണാത്ത ടെക്നൊളജികൾ ഇവിടെ ഉപയോഗിച്ചിട്ടുണ്ട്.