കടയ്ക്കാവൂർ സ്വദേശി രഞ്ജു ഭാര്യ അശ്വതിയുടെ സുഹൃത്തിന്റെ വീടിന്റെ പാലുകാച്ചലിന് പോയപ്പോൾ ആ വീട് നന്നായി സ്വാധീനിച്ചു. സ്വന്തം വീട് വയ്ക്കുമ്പോൾ ആ വീട് പണിത ഡിസൈനറെക്കൊണ്ട് തന്നെ ചെയ്യിക്കണം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് എസ് ഡി സി ആർക്കിടെക്ട്സ് പ്രൊജക്റ്റ് ഏറ്റെടുക്കുന്നത്.
സമകാലിക ശൈലിയിലുള്ള എലിവേഷനെ മനോഹരമാക്കുന്നത് കോംപൗണ്ട് വാതിലും ബാൽക്കണിയിലേക്കു ചേർന്നുള്ള കോർട്യാർഡിലും ഭിത്തിയിലുമൊക്കെ പതിപ്പിച്ച നാച്യുറൽ സ്റ്റോൺ ക്ലാഡിങ്ങുമാണ്. പരമാവധി കാറ്റിനെയും വെളിച്ചത്തെയും ഉള്ളിലേക്ക് എത്തിക്കുന്നതിനായി നൽകിയിരിക്കുന്ന ഗ്ലാസും സിഎൻസി വർക്കും എലിവേഷന് ഭംഗി കൂട്ടുന്നു.
കോമൺ സ്പേസുകൾ എല്ലാം സ്പേഷ്യസ് ആയിരിക്കണമെന്ന ക്ലൈന്റിന്റെ ആഗ്രഹപ്രകാരം തുറന്നതും വിശാലവുമായ ഡിസൈൻ നയങ്ങളാണ് അകത്തുടനീളം നൽകിയിട്ടുള്ളത്. ഗസ്റ്റ് ലിവിങ്, ഡൈനിങ്ങ് ഫാമിലി ലിവിങ് എല്ലാം വിശാലമായ ഡിസൈൻ നയങ്ങളിലൂന്നി ചെയ്തു.
ഡബിൾ ഹൈറ്റ് സ്പേസിൽ നൽകിയ കോർട്യാർഡ് അകത്തളത്തിലെ ശ്രദ്ധാകേന്ദ്രമാണ്. പാനലിംഗിനും സീലിങ്ങിനും മറ്റും ഉപയോഗിച്ചിട്ടുള്ളത് തേക്കിൻ തടിയാണ്. വെണ്മയുടെ ചാരുതയാണ് ഉൾത്തടങ്ങളിൽ.
മോഡുലാർ കിച്ചനാണ്. വിശാലമാണ് അടുക്കള ഡിസൈൻ. തടിയും മറൈൻ പ്ലൈവുഡുകളുമാണ് കബോർഡുകൾക്ക്. പരമാവധി സ്റ്റോറേജ് യൂണിറ്റുകൾക് പ്രാധാന്യം നൽകിക്കൊണ്ടാണ് അടുക്കള ഡിസൈൻ .