കാസർഗോഡ് കാഞ്ഞങ്ങാടാണ് ദിനേശന്റെയും കുടുംബത്തിന്റെയും പുതിയവീട്. ദേശീയപാത വികസനത്തിന് വീടും സ്ഥലവും ഏറ്റെടുത്തതിന് നഷ്ടപരിഹാരമായി ലഭിച്ച തുകകൊണ്ടാണ് 16 സെന്റ് സ്ഥലംവാങ്ങി, 37 ലക്ഷത്തോളം ചെലവഴിച്ച് പുതിയ വീടുവച്ചത്.
പോർച്ച്. ചെറിയ സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 2100 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
ഡബിൾ ഹൈറ്റിലുള്ള ലിവിങ് ഇരുനിലകളെയും കണക്ട് ചെയ്യുന്നു. സമീപമുള്ള കോർട്യാർഡിൽ പോളികാർബണേറ്റ് ഷീറ്റ് വിരിച്ച് പ്രകാശത്തെ ഉള്ളിലേക്കാനയിച്ചു.
സ്‌റ്റെയർ, കോർട്യാർഡ്, ലിവിങ് എന്നിവിടങ്ങളിലെ ഭിത്തിയിൽ നല്ല വെന്റിലേഷൻ നൽകുന്ന പൊറോതേം ബ്രിക്കുകൾ ഉപയോഗിച്ച് ബ്രീത്തിങ് സ്‌പേസ് ഒരുക്കി. ഫർണിഷിങ്ങിൽ തടിയുടെ ഉപയോഗം നിയന്ത്രിച്ചത് ചെലവ് പിടിച്ചുനിർത്താൻ ഉപകരിച്ചു.
ജിപ്സം പ്ലാസ്റ്ററിങ്ങാണ് ഭിത്തിയിൽ ചെയ്തത്. അതിനാൽ നിരവധി ഗുണങ്ങളുണ്ടായി. വെറും 7 ദിവസം കൊണ്ട് പ്ലാസ്റ്ററിങ് പൂർത്തിയാക്കി. കണ്ടാൽ ഒരു പ്രീമിയം വീട് എന്ന് തോന്നിപ്പിക്കുംവിധമാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. എന്നാൽ ഇതെല്ലാം കോസ്റ്റ് ഇഫക്റ്റീവായാണ് ചെയ്തിരിക്കുന്നത്.