പഴയ സൺഷേഡുകൾ മുറിച്ചുനീക്കി പകരം ബോക്സ് ആകൃതിയിലുള്ള ഷൊവോളുകൾ കൊടുത്ത് പെയിന്റ് ചെയ്ത് സ്പോട് ലൈറ്റുകൾ കൊടുത്തതോടെ വീടിന്റെ മൊത്തം ലുക്ക് തന്നെമാറി. ഓപ്പൺ ടെറസിൽ മുൻവശത്ത് ട്രസ് വർക്ക് ചെയ്തിട്ടുണ്ട്.
അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. സ്‌പേസുകൾ കൈമാറിയും കൂട്ടിച്ചേർത്തും മുറികൾ വിശാലമാക്കി. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, അപ്പർ ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3019 ചതുരശ്രയടിയിലുള്ളത്.
വെനീർ പാനലിങ്ങും ടൈൽ ക്ലാഡിങ്ങും ചെയ്ത ഭിത്തികളാണ് ഗസ്റ്റ് ലിവിങ്ങിലെ ഹൈലൈറ്റ്. ഇവിടെ ടിവി യൂണിറ്റും നൽകി.
ക്യാന്റിലിവർ ഡിസൈനിലാണ് സ്‌റ്റെയർ. ഇതിൽ വുഡൻ പ്ലാങ്ക് വിരിച്ചു. സ്‌റ്റെയറിന്റെ താഴെയുള്ള വശം സ്റ്റഡി കം സ്റ്റോറേജ് സ്‌പേസാക്കി ഉപയുക്തമാക്കി.
ക്യൂരിയോ ഷെൽഫ് ഉൾപ്പെടുത്തി ഡൈനിങ്ങിന് സ്വകാര്യത നൽകി. വശത്തെ ഭിത്തി സ്‌റ്റോൺ ക്ലാഡിങ് ചെയ്ത് ഭംഗിയാക്കി വാഷ് ഏരിയ വേർതിരിച്ചു.
മൾട്ടിവുഡ്+ പിയു പെയിന്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കി.