മലപ്പുറം കൊണ്ടോട്ടിയിലാണ് സത്താറിന്റെയും കുടുംബത്തിന്റെയും പുതിയവീട്. വീതികുറഞ്ഞ് നീളത്തിലുള്ള 15 സെന്റ് പ്ലോട്ടിനനുസരിച്ച് ഭേദഗതികൾ വരുത്തിയാണ് വീട് സഫലമാക്കിയത്.
സമകാലിക ശൈലിയും ട്രോപ്പിക്കൽ ശൈലിയും ഇടകലർത്തിയാണ് വീടിന്റെ എലിവേഷൻ. അതിനാൽ പലവശത്തുനിന്ന് വ്യത്യസ്ത രൂപഭംഗി വീടിനുലഭിക്കുന്നു.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പാറ്റിയോ, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടുകിടപ്പുമുറികൾ, ലിവിങ്, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 3000 ചതുരശ്രയടിയാണ് വിസ്തീർണം..
ലിവിങ്ങിൽനിന്നും ഡൈനിങ്ങിൽനിന്നും സ്ലൈഡിങ് ഗ്ലാസ് വാതിലിലൂടെ പ്രവേശിക്കാവുന്ന പാറ്റിയോയാണ് വീടിനുള്ളിലെ ഹൈലൈറ്റ്. ഇവിടെ വശത്തെ മതിൽ ഉയർത്തികെട്ടി കരിങ്കല്ലുകൊണ്ട് ക്ലാഡിങ് പതിച്ച് ആകർഷകമാക്കി. സീറ്റിങ്ങും നൽകി.
ഡൈനിങ് ഡബിൾഹൈറ്റിലാണ്. വുഡൻ ഫ്രയിമിൽ കൊറിയൻ സ്റ്റോൺ കൊണ്ടാണ് ടേബിൾ ടോപ്പ്. ഡൈനിങ്ങിന്റെ വശത്തെ ഭിത്തി ഹൈലൈറ്റ് ചെയ്തതും ശ്രദ്ധേയമാണ്.
വൈറ്റ് തീമിലാണ് പ്രധാന കിച്ചൻ. ലാക്വേഡ് ഗ്ലാസ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ കൊറിയൻ സ്റ്റോൺ വിരിച്ചു. ബ്ലാക്- ഗ്രേ തീമിലാണ് വർക്കേരിയ.
നാലു കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ചിട്ടപ്പെടുത്തി. വോൾപേപ്പർ, ഹെഡ്‌സൈഡ് പാനലിങ് എന്നിവയിൽ വർണവൈവിധ്യം പ്രകടമാണ്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസുകളും സജ്ജമാക്കി..