ഫാനിന്റെ ലീഫിൽ അടിഞ്ഞു കൂടുന്ന പൊടി രണ്ടാഴ്ചയിലൊരിക്കലെങ്കിലും തുടച്ചു വൃത്തിയാക്കണം.
ആഴ്ച്ചയിലൊരിക്കല്‍ തറ വെള്ളം മുക്കി തുടയ്ക്കുന്നതും വാക്വം ക്ലീനർ ഉപയോഗിക്കുന്നതും പൊടിശല്യം ഒഴിവാക്കും
കിടപ്പുമുറിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളും നിരത്തിയിടാതെ അലമാരയിൽ സൂക്ഷിക്കുക
മാസത്തിൽ ഒരിക്കലെങ്കിലും ജനലുകളിലെ പൊടി തുടച്ച് വൃത്തിയാക്കുക
പുതപ്പ് ബെഡ്ഷീറ്റ്, തലയിണയുറ എന്നിവ കഴിവതും ആഴ്ചയിലൊരിക്കല്‍ കഴുകി ഉണക്കിയെടുക്കണം
അറ്റാച്ഡ് ബാത്റൂമുള്ള മുറിയാണെങ്കിൽ ബാത്റൂം കുറഞ്ഞത് ആഴ്ചയിലൊരിക്കലെങ്കിലും വൃത്തിയാക്കുക
കിടപ്പുമുറിയിൽ നല്ല വെന്റിലേഷൻ ഉണ്ടെന്ന് ഉറപ്പുവരുത്തണം