ഇത്ര സ്ക്വയർഫീറ്റ് വേണമെന്ന് കണ്ണുംപൂട്ടി ഉത്തരം പറയുന്ന ശീലം മലയാളി ഉപേക്ഷിച്ചിരിക്കുന്നു. ഇതാണ് വീടു നിർമാണത്തിന്റെ കാര്യത്തിൽ കോവിഡാനന്തര കാലത്തെ ഏറ്റവും പ്രകടമായ മാറ്റം
വീടിന്റെ വലുപ്പം കുറയുന്നു എന്നോ എല്ലാവരും ചെറിയ വീട് മതിയെന്ന് തീരുമാനിക്കുന്നു എന്നോ അല്ല ഇതിനർഥം. ‘ആവശ്യമുള്ള വലുപ്പം മതി’ എന്ന തിരിച്ചറിവ് എല്ലാ തുറകളിലുള്ളവരിലും പ്രകടമാകുന്നു.
വീടുകൾക്ക് ഒരുതരം രാസപരിണാമം സംഭവിക്കുകയായിരുന്നു കോവിഡ് കാലത്ത്. വീടുതന്നെ ഓഫിസായും സ്കൂളായും ഹെൽത് ക്ലബ്ബായും മാറി.
വാസസ്ഥലം എന്നതിനപ്പുറം മറ്റ് പ്രവർത്തനങ്ങൾക്കുള്ള ഇടങ്ങൾ കൂടി സന്നിവേശിപ്പിച്ചാകണം വീട് ഡിസൈൻ ചെയ്യാൻ എന്ന ‘പുതിയ പാഠം’ പഠിപ്പിച്ചാണ് കോവിഡും ലോക്ഡൗൺ കാലവും മടങ്ങിയത്.