ഗൃഹനാഥൻ അമേരിക്കയിൽ ഉദ്യോഗസ്ഥനാണ്. വീടുപണിക്കിടെ രണ്ടുതവണ മാത്രമാണ് ഗൃഹനാഥൻ നാട്ടിലെത്തിയത്. ഒന്ന് സ്ട്രക്ചർ പൂർത്തിയായപ്പോൾ, പിന്നെ ഗൃഹപ്രവേശത്തിനും...അതുകൊണ്ട് 'അമേരിക്കയിലിരുന്ന് വാട്സാപ് വഴി പണിത വീടെന്ന്' ഒറ്റവാചകത്തിൽ വിശേഷിപ്പിക്കാം.
മലപ്പുറം കൊണ്ടോട്ടിയിൽ, ഒരുകുന്നിൻമുകളിൽ ചുറ്റും ഹരിതാഭ നിറഞ്ഞ സ്ഥലം. ഇവിടെ പരിപാലനം എളുപ്പമുള്ള ഒരു മോഡേൺ വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം.
സമകാലിക ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ് എലിവേഷൻ. ജിഐ ക്യാന്റിലിവർ ചെയ്ത കാർപോർച്ച്. വൈറ്റ്+ ഗ്രേ കളർതീമിലാണ് ഇടങ്ങൾ.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2900 ചതുരശ്രയടിയിൽ ഒരുക്കിയത്.
വൈറ്റ്, ഗ്രേ നിറങ്ങളുടെ തെളിച്ചമാണ് വീടിനുള്ളിൽ നിറയുന്നത്. വൈറ്റ് വിട്രിഫൈഡ് ടൈലുകളാണ് നിലത്തുവിരിച്ചത്. തടിയുടെ ഉപയോഗം വളരെ കുറച്ചാണ് വീട് ഫർണിഷ് ചെയ്തത്. മെറ്റൽ, സ്റ്റീൽ, അലുമിനിയമാണ് ജനൽ, വാതിലുകൾക്ക്.
സ്റ്റെയറിനുസമീപം ഡൈനിങ് ഏരിയ വിന്യസിച്ചു. കിച്ചനിൽനിന്ന് സെർവിങ് കൗണ്ടറും ഒരുക്കി.ഐലൻഡ് ശൈലിയിൽ ഒരുക്കിയ കിച്ചനിലും വെണ്മ നിറയുന്നു. മധ്യത്തിലെ കൗണ്ടർ കുക്കിങ്, ഭക്ഷണം കഴിക്കൽ, പഠനം തുടങ്ങി പലവിധ ഉദ്ദേശ്യങ്ങൾ നിവർത്തിക്കും.
താഴെ മൂന്നും മുകളിൽ ഒരു കിടപ്പുമുറിയുമാണുള്ളത്. പരിപാലനം കൂടി കണക്കിലെടുത്താണ് മുകളിൽ മുറികൾ കുറച്ചത്. ഹെഡ്‌സൈഡ് ഭിത്തികൾ പലനിറത്തിൽ അലങ്കരിച്ച് തീം വ്യത്യാസം പ്രകടമാക്കി.
മുകളിലെ ബാൽക്കണിയിലിരുന്നാൽ പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാം.